GeneralLatest NewsMollywoodNEWS

വിനായകൻ എന്തൊരു അശ്ലീലബിംബം ! ഏതെങ്കിലും ഒരാൾ ചെവിട് നോക്കി ഒന്ന് പൊട്ടിച്ചിരുന്നെങ്കിൽ: കുറിപ്പ്

എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടി 'വെറുതെ അലങ്കോലമാക്കണ്ട' എന്ന് കരുതി എന്നാണ്

ഒരുത്തീ സിനിമയുടെ വാര്‍ത്താസമ്മേളനത്തില്‍ വിനായകന്‍ നടത്തിയ പരാമർശങ്ങൾക്കെതിരെ സമൂഹമാധ്യമത്തിൽ വിമർശനങ്ങൾ ശക്തമാകുകയാണ്. ഈ വിഷയത്തിൽ മാധ്യമപ്രവർത്തക ഗീത ബക്ഷി പങ്കുവച്ച കുറിപ്പ് ചർച്ചയാകുന്നു.

കുറിപ്പ് പൂർണ്ണ രൂപം

വിനായകൻ എന്തൊരു അശ്ലീലബിംബം !

വിനായകൻ പ്രദർശിപ്പിച്ച അശ്ളീല മനോഭാവം ഒരു സത്യം ഉറക്കെപ്പറയുന്നു. ഒരുത്തി എന്ന സിനിമ പറയുന്ന കഥാപരിസരം വളരെ വളരെ യാഥാർത്ഥമാണ് .പൊതു മദ്ധ്യത്തിൽ ഏതെങ്കിലുംസ്ത്രീ അവഹേളിക്കപ്പെടുമ്പോൾ അതിലിപ്പോ ഞങ്ങൾ എന്തിന് ഇടപെടണം എന്ന നീചമായ കാഴ്ചപ്പാട് മുഖമുദ്രയാക്കിയ സമൂഹമാണ് ഒരുത്തിയിൽ തെളിയുന്നത് .

read also: സംഘടനയിൽ ഇല്ലാത്ത എന്നെ പുറത്താക്കുമെന്നോ?: ആ കാലമൊക്കെ കഴിഞ്ഞുവെന്ന് ആന്റണി പെരുമ്പാവൂര്‍

കാണുന്ന പെണ്ണിനോട് കാമം തോന്നിയാൽ അത് ചോദിക്കുന്നതിൽ എന്താ തെറ്റ് ?എന്ന് ചോദിക്കുന്നവർ ശ്രദ്ധിക്കേണ്ടതും ഈ സാമൂഹിക അവസ്ഥയെയാണ് .കെ .ആർ .മീരയുടെ ആരാച്ചാരിലെ ചേതനയെപ്പോലെ ആ കുരുക്കിൽ പെടുത്താൻ വരുന്നവനെ തിരിച്ചു കുരുക്കിട്ട് കൊല്ലാൻ കഴിയുന്ന ചേതനമാർ നിറഞ്ഞ ഇടമല്ല ഇവിടം. ‘നിശബ്ദയായി ഉരുകിയ സഹപ്രവർത്തക’ എന്ന പ്രയോഗമൊക്കെ ഇപ്പോഴും ഉപയോഗിക്കേണ്ടിവരുന്ന ഈ ഇടത്തിൽ ഇത്തരം കാമവെറിയന്മാർ നിർബാധം സഞ്ചരിക്കുന്നതിനു പ്രതിരോധം തീർത്തേ പറ്റു. മറിച്ച് ആ പെൺകുട്ടി അല്ലെങ്കിൽ ഏതെങ്കിലും ഒരാൾ ചെവിട് നോക്കി ഒന്ന് പൊട്ടിച്ചിരുന്നെങ്കിൽ സമൂഹത്തെക്കുറിച്ച് കുറച്ചു കൂടി പ്രതീക്ഷ തോന്നിയേനെ .

അവിടെവേദിയിൽ ഉണ്ടായിരുന്ന കുറച്ചു പേരോട് എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടി ‘വെറുതെ അലങ്കോലമാക്കണ്ട’ എന്ന് കരുതി എന്നാണ് .

ഈ നിശബ്ദതയാണ് ഇത്തരം ക്രിമിനലുകൾക്ക് വളം വച്ച് കൊടുക്കുന്നത്. മാധ്യമപ്രവർത്തകർ ഈ വെറിളിക്ക് എതിരെ പ്രതികരിക്കുക തന്നെ ചെയ്തു എന്നാണ് അതിൽ പങ്കെടുത്ത സഹപ്രവർത്തകർ അറിയിച്ചത് .ചിത്രത്തിലെ നായകൻ എന്ന വിജ്‍രംഭണത്തോടെ തിരക്കഥ വായിക്കുക പോലും ചെയ്യാറില്ല താൻ എന്നും നിങ്ങൾ സ്ത്രീകൾഎന്താ ഇങ്ങനെ ഒന്നും ചോദിക്കാത്തത് എന്നുമൊക്കെ പുലമ്പുന്ന ഒരാളെ അവഗണിക്കാൻ സംഘാടകർ പോലും ആവശ്യപ്പെട്ടു എന്നുമാണ് എനിക്ക് ലഭിച്ച വിവരം

ശക്തമായി പ്രതിഷേധിക്കുന്നു .പൊതുവേദിയിൽ വെളിവാക്കിയ ഈ തെമ്മാടിത്തരത്തോട് .
വിനായകന്മാരോട് ..

shortlink

Related Articles

Post Your Comments


Back to top button