തിരുവനന്തപുരം: ശൗചാലയങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടുന്ന 9 വീടുകള്‍ക്ക് പുതിയ ശൗചാലയം നിര്‍മ്മിച്ച് നൽകിയ കൃഷ്ണകുമാറിനും കുടുംബത്തിനും നിറഞ്ഞ കൈയ്യടി. കൃഷ്ണകുമാറിന്റെ പേരിലുള്ള ‘അഹാദിഷിക’ ഫൗണ്ടേഷനും ‘അമ്മു കെയര്‍’ എന്ന സന്നദ്ധ സംഘടനയും ചേര്‍ന്നാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. ഇപ്പോഴിതാ, അഹാന അടക്കമുള്ള നാല് പെൺകുട്ടികളെയും പുകഴ്ത്തി നിഷ പി എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് ഷെയർ ചെയ്തിരിക്കുകയാണ് കൃഷ്ണകുമാർ. ഒരിക്കൽ പോലും നേരിട്ട് കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലാത്ത നിഷയുടെ വാക്കുകൾ വായിച്ചപ്പോൾ, തന്നെ വളരെ അടുത്തറിയാവുന്ന ആരോ എഴുതിയതായി തോന്നിയെന്ന് അദ്ദേഹം പറയുന്നു. താൻ പോലും മറന്നു പോയ കാര്യങ്ങൾ ഓർമ്മപ്പെടുത്തിയപ്പോൾ കണ്ണ് നിറഞ്ഞുവെന്നും താരം ഫേസ്‌ബുക്കിൽ കുറിച്ചു.
അഹാന അടക്കമുള്ള നാല് പെൺകുട്ടികളെ കുറിച്ചായിരുന്നു നിഷയുടെ കുറിപ്പ്. അച്ഛൻ തിരഞ്ഞെടുത്ത പാർട്ടിയുടെ പേരിൽ ഏറെ സൈബർ ആക്രമണം നേരിട്ടവരാണ് അഹാനയും അനുജത്തിമാരും. ശൗചാലയത്തിന് അപേക്ഷ കൊടുത്തു 20 വർഷമായി കാത്തിരിക്കുന്ന വിതുരയിലെ കുടുംബങ്ങൾക്ക് ഇടയിലേക്ക് അവർ ഇറങ്ങിച്ചെന്നു. പ്രായപൂർത്തി ആയ പെൺകുട്ടികൾ ഉള്ളതും, ശാരീരിക ആസ്വാസ്ഥ്യം ഉള്ള ആളുകൾ ഉള്ളത്തുമായ വീടുകൾ തിരഞ്ഞെടുത്ത് ഈ പെൺകുട്ടികൾ 9 ശൗചാലയങ്ങൾ നിർമിച്ചു കൊടുത്തു. രാഷ്ട്രീയ രാജാക്കന്മാരുടെ പുത്രന്മാർ ജയിലുകൾ കേറി ഇറങ്ങുമ്പോൾ ആണ്, ഈ പെൺകുട്ടികൾ സ്വന്തം വഴി വെട്ടുന്നുന്നതെന്ന് നിഷ പോസ്റ്റിൽ പറയുന്നു.
നിഷ പിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
ഏതാനും നാളുകൾക്കു മുന്നേ ടീച്ചറമ്മയുടെ ആരോഗ്യ കേരളം pr workil ജ്വലിച്ചു നിൽക്കുന്ന കാലത്ത്, വിമർശിച്ചു ഒറ്റ വരി സ്വന്തം സോഷ്യൽ മീഡിയ ഹാൻഡ്‌ലിൽ എഴുതി ഇട്ടതിനു ഇതിലെ മൂത്ത പെണ്കുട്ടി നേരിടേണ്ടി വന്ന സൈബർ അറ്റാക്ക് മറന്നു കാണില്ല. പിന്നീട് അതെ ആരോഗ്യ കേരളം,, കോവിഡ് പ്രതിരോധത്തിൽ തട്ടി മറിഞ്ഞു വീണു മരണ കണക്കു പോലും മുക്കിയത് ചരിത്രം. അച്ഛൻ തിരഞ്ഞെടുത്ത പാർട്ടിയുടെ പേരിലും,,സമൂഹ മാധ്യമങ്ങളിൽ സജീവം ആയ ഈ കുട്ടികളുടെ ഏതൊരു വീഡിയോക്ക് താഴെയും പരിഹാസങ്ങളുടെ കുത്തൊഴുക്കാണ്.. ഇന്ന് അതെ സോഷ്യൽ മീഡിയ ഉപയോഗിച്ച് വരുമാനം ഉണ്ടാക്കുന്ന അഞ്ചു സ്ത്രീകളും അവരുടെ വരുമാനത്തിന്റെ ഒരു ഭാഗം കൊണ്ട് കാട് കയറിയിരിക്കുന്നു. വിതുരയിൽ ..(കേരളത്തിൽ ആണ് കേട്ടോ ) ശൗചാലയത്തിന് അപേക്ഷ കൊടുത്തു 20 വർഷമായി കാത്തിരിക്കുന്ന കുടുംബങ്ങൾക്ക് ഇടയിലേക്ക്. പ്രായപൂർത്തി ആയ പെൺകുട്ടികൾ ഉള്ളതും ശാരീരിക ആസ്വാസ്ഥ്യം ഉള്ള ആളുകൾ ഉള്ള വീടുകൾ തിരഞ്ഞെടുത്തു അവർ 9 ശൗചാലയങ്ങൾ നിർമിച്ചു കൊടുത്തു കഴിഞ്ഞു.
ഈ ചിത്രത്തിന് താഴെ,, വന്ന ഭൂരിപക്ഷം കമന്റുകളും എന്തായിരുന്നു എന്നറിയാമോ? കേരളത്തിലൊ? ഉവ്വ ചാണകം തിന്നുന്നവരോട് പറഞ്ഞ മതി.
കേരളം കുറവുകൾ ഇല്ലാത്ത പറുദീസ ആണെന്ന് വരുത്തി തീർക്കാൻ പാവങ്ങളുടെ ദുരിതത്തിന് മേൽ നമ്പർ വൺ പോസ്റ്റർ ഒട്ടിച്ചു സൃഷ്ട്ടിച്ചു എടുത്ത പൊതുബോധം. ഏതായാലും. ‘എന്റെ അച്ഛന്റെ പാർട്ടിയെ പിന്തുണക്കാതെ നിന്റെ അച്ഛന്റെ പാർട്ടിയെ ആണോടാ ഞാൻ പിന്തുണക്കേണ്ടത്? എന്ന് ഗതി കെട്ട് ലൈവ് ആയി വന്നു വിളിച്ച് പറഞ്ഞ പെൺകുട്ടികൾ ചങ്കിനു ഉറപ്പ് മാത്രമല്ല കനിവും ഉണ്ടെന്നു തെളിയിച്ചു കഴിഞ്ഞു! പ്രിവിലേജ്ഡ് രാഷ്ട്രീയ രാജാക്കമ്മാരുടെ പുത്രന്മാർ ജയിലുകൾ കേറി ഇറങ്ങുമ്പോൾ, തള്ളി താഴെ ഇടാൻ ശ്രമിച്ചിട്ടും പിടിച്ചു നിന്ന് ഇടിച്ചു കയറി ഈ പെൺകുട്ടികൾ സ്വന്തം വഴി വെട്ടുന്നു ആ വഴിയിൽ പലർക്കും തുണയാകുന്നു!
കൃഷ്ണകുമാർ എന്ന വ്യക്തി ബ്രാൻഡ് ചെയ്യപ്പെടേണ്ടത് ഈ കുടുംബത്തിന്റെ കൂടെ പേരിലാണ്. അച്ഛൻ, എന്നതിന്റെ പൂർണ പര്യായം ആവാൻ ഇതിലും മികച്ചതാരാണ്. വാക്കുകളിൽ അല്ലാത്ത സ്ത്രീ ശക്തീകരണത്തിന് ചൂണ്ടി കാണിക്കേണ്ടത് ഈ അമ്മ അടക്കമുള്ള സ്ത്രീകളുടെ സന്തോഷവും നേട്ടങ്ങളും അല്ലാതെ എന്താണ്. ഒരിക്കൽ ആഹാന പറഞ്ഞിരുന്നു. ഫീസ് അടക്കാൻ ബുദ്ധിമുട്ടിയിരുന്ന ഒരു കാലത്തെ കുറിച്ച്. ഇന്ന് ആ ബുദ്ധിമുട്ടും താണ്ടി അവര് അന്യന് കൈത്താങ്ങു ആവാൻ മാത്രം വളർന്നു, ആരും വളർത്തിയതല്ല.. ആരും അവസരങ്ങൾ നൽകിയതുമില്ല. ആഹാദിഷിക foundation… എന്ന ചാരിറ്റി സംഘടനയുടെ ഉടമകൾ ❤ നിങ്ങളെ കാണുന്നത് തന്നെ ഒരു ആനന്ദമാണ്
എന്തിനാണ് പെണ്മക്കൾ എന്നതിന് ഉത്തരമാണ്.
Post Your Comments