InterviewsLatest NewsNEWS

സുരേഷ് ഗോപിയെ പോലെ മനസുതുറന്ന് ഇറങ്ങി പ്രവര്‍ത്തിക്കുന്ന ഒരു നേതാവിനെയാണ് ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നത്: മേജര്‍ രവി

നടനും എം.പിയുമായ സുരേഷ് ഗോപിയെ കുറിച്ച് ട്രോളുകള്‍ ഇറക്കുന്നവർ ഒരു വിവരവും വിദ്യാഭ്യാസവുമില്ലാത്തവരാണെന്നും, ആ മനുഷ്യന്‍ ചെയ്യുന്ന മനുഷ്യത്വപരമായിട്ടുള്ള കര്‍മ്മങ്ങള്‍ എന്തൊക്കയാണെന്നുള്ളത് കാണുന്നില്ലെന്നും സംവിധായകന്‍ മേജര്‍ രവി. സുരേഷ് ഗോപിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തുറന്ന് സംസാരിച്ചത്.

മേജര്‍ രവിയുടെ വാക്കുകൾ :

സുരേഷ് ഗോപിയെ കുറിച്ച് പലപ്പോഴും ട്രോളുകള്‍ ഇറങ്ങുന്നത് കാണാം. അദ്ദേഹം അത് കൊടുക്കില്ല, ഇത് കൊടുക്കില്ല എന്നൊക്കെ. ഒരു വിവരവും വിദ്യാഭ്യാസവുമില്ലാത്ത ചിലരാണ് ഇതൊക്കെ പറയുന്നത്. ആ മനുഷ്യന്‍ ചെയ്യുന്ന മനുഷ്യത്വപരമായിട്ടുള്ള കര്‍മ്മങ്ങള്‍ എന്തൊക്കയാണെന്നുള്ളത് കാണുന്നില്ല. ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എം.പി പോലും ചെയ്യാത്തത് അദ്ദേഹം സ്വന്തം കാശ് കൊണ്ട് ചെയ്യുന്നുണ്ട്. ഇങ്ങനെയുള്ള നേതാക്കന്മാരെയാണ് ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നത്. മനസ്സ് തുറന്ന്, ഇറങ്ങി പ്രവര്‍ത്തിക്കുന്ന ഒരു നേതാവിനെ,” മേജര്‍ രവി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button