സി.ബി.ഐ 5 ദി ബ്രെയിനിനായുള്ള പ്രേഷകരുടെ കാത്തിരിപ്പിന് ഉടന്‍ ഉത്തരം ലഭിക്കുമെന്നും, ഷൂട്ടിംഗിനിടയിലെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട്, ഈ ചിത്രം കണ്ടപ്പോള്‍ താന്‍ മൂന്ന് പതിറ്റാണ്ട് പിന്നിലേക്ക് പോയെന്നും സംവിധായകന് കെ. മധു. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് സംവിധായകന് സിനിമയെ കുറിച്ച് പറഞ്ഞത്.
കെ മധുവിന്റെ കുറിപ്പ് :
സി.ബി.ഐ 5 ദി ബ്രെയ്നിന്റെ വര്‍ക്കിംഗ് സ്റ്റില്ലുകളിലൂടെ കടന്നുപോകുമ്പോള്‍, ഈ ചിത്രം എന്റെ മുഖത്ത് ഒരു പുഞ്ചിരി കൊണ്ടുവന്നു. ഇവിടെ ഞാനും ശ്രീ. മമ്മൂട്ടിയും ഷോട്ടെടുക്കാനുള്ള തയ്യാറെടുപ്പുകളില്‍ മുഴുകിയിരിക്കുകയാണ്. ഇത് കണ്ടപ്പോള്‍, മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിലേക്ക്, ഞങ്ങള്‍ ഒരുമിച്ച ആദ്യ ഷോട്ടിലേക്ക് എന്റെ മനസ്സ് ഓടി.
ഈ യാത്രയുടെ ഏറ്റവും പുതിയ ഉല്‍പ്പന്നം തയ്യാറാക്കിക്കൊണ്ടിരിക്കുന്നതിനിടയില്, നിങ്ങളുടെയെല്ലാം കാത്തിരിപ്പിന് ഉടന്‍ ഉത്തരം ലഭിക്കുമെന്ന് ഞങ്ങളുടെ എല്ലാ അഭ്യുദയകാംക്ഷികളോടും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
Post Your Comments