ഇത്രയും നാളും സിനിമയില്‍ കള്ളനായിരുന്ന താൻ ഇപ്പോൾ പോലീസ് ആയിരിക്കുകയാണെന്നു വിനായകൻ. തന്നെ വെച്ച് സിനിമ ചെയ്യാന്‍ വരുന്നവര്‍ ഇന്നും കള്ളിമുണ്ടിന്റെ അപ്പുറത്തേക്ക് തന്നെ കണ്ടിട്ടില്ലെന്നും സിനിമയിൽ താൻ കുളിച്ചിട്ട് കുറെ നാളുകൾ ആയെന്നും താരം പറയുന്നു.
‘എത്രനാളായി ഞാന്‍ സിനിമയിലൊന്ന് കുളിച്ചിട്ട്. കള്ളിമുണ്ട് എനിക്ക് മതിയായി.കമ്മട്ടിപ്പാടത്തോടെ ആ റോള്‍ എനിക്ക് വെറുത്തു. എല്ലാ പൊലീസുകാര്‍ക്കും ഒരു ലുക്കാണ്. പൊലീസിന്റെ എല്ലാ സ്വഭാവവുമുള്ള ഒരു നല്ല പൊലീസുകാരനായാണ് ഒരുത്തീയില്‍ അഭിനയിക്കുന്നത്.- ‘ഒരുത്തീ’ സിനിമയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായുള്ള അഭിമുഖത്തിൽ വിനായകന് പറഞ്ഞു.
read also:ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരു സംവിധായകന് ശരിക്കും വാപ്പച്ചിയെ ഉപയോഗിച്ചു: ദുല്‍ഖര്‍ സൽമാൻ
സിനിമ തനിക്ക് ബിസിനസ് ആണെന്നും താരം പറഞ്ഞു. ‘എന്റെ സന്തോഷം കൈയ്യില്‍ കാശ് വീഴുകയെന്നുള്ളതാണ്. മറ്റൊരു സന്തോഷവും ഒരു ഭാഗത്തു നിന്നും എനിക്ക് ആവശ്യമില്ല. ഒറ്റ സന്തോഷമേയുള്ളൂ, അത് കാശായിട്ട് തന്നെ കൈയ്യില്‍ വരണമെന്നതാണ്. ഇപ്പോ കുറച്ചായി കാശിന് നല്ല കടുപിടിത്തമാണ്, ഞാനൊക്കെ നാലഞ്ച് വീട് വാങ്ങേണ്ട കാശ് സിനിമാക്കാരെന്നെ കട്ടോണ്ടു പോയിട്ടുണ്ട്. തന്നിട്ടില്ല, അത് തന്നെയാണ്’-വിനായകന് പറഞ്ഞു.
പാര്‍ട്ടി എന്ന പേരില്‍ ഒരു ചിത്രം സംവിധാനം ചെയ്ത് അതിൽ അഭിനയിക്കുന്ന കാര്യവും താരം പങ്കുവച്ചു
Post Your Comments