GeneralLatest NewsNEWSTV Shows

സ്പായിലെ ജോലിക്കാരിയുമായി ഭർത്താവിന്റെ പരസ്ത്രീ ബന്ധം, പിന്മാറാൻ 350 അവസരങ്ങൾ നൽകി: വിവാഹമോചനത്തെക്കുറിച്ചു നടി സാറാ

അയാൾ എന്റെ ആദ്യത്തെ പുരുഷനായിരുന്നു.

2010 ലെ ബിഗ് ബോസ് സീസൺ 4 ൽ വച്ച് വിവാഹിതയായവരാണ് സാറാ ഖാനും അലി മെർച്ചന്റും. ഈ വിവാഹം ചാനൽ നടത്തിയ ഒരു കളിയായിരുന്നുവെന്നു വിമർശനം ഉയർന്നിരുന്നു. അതിനു പിന്നാലെയാണ്, താരങ്ങളുടെ വിവാഹമോചന വാർത്തയും വന്നത്. ലോക്ക് അപ്പ് പരിപാടിക്കിടയിൽ സഹ മത്സരാർത്ഥിയായ കരൺവീർ ബോറയോട്, സാറാ വിവാഹമോചനത്തിന് അപേക്ഷിക്കുന്നതിന് മുമ്പ് അലിക്ക് നിരവധി അവസരങ്ങൾ നൽകിയതായി തുറന്നു പറയുന്നു.

read also: ‘ആഹാ ഇരക്കൊപ്പം കരയുകയും വേട്ടക്കാരനൊപ്പം സന്തോഷിക്കുകയും ചെയ്യുന്ന ദി കംപ്ലീറ്റ് തിരക്കഥകൃത്ത്’: വിനായകന്റെ പോസ്റ്റ്

‘ഞാൻ അയാൾക്ക്‌ എല്ലായിപ്പോഴും അവസരങ്ങൾ നൽകിയിട്ടുണ്ട്. ഞാൻ അവസരം നൽകിയപ്പോഴെല്ലാം അയാളുടെ നുണകൾ പിടികൂടുകയും ചെയ്തു. മൂന്നര വർഷത്തിനുള്ളിൽ ഞാൻ അയാൾക്ക്‌ 350 അവസരങ്ങൾ നൽകി, കാരണം അയാൾ എന്റെ ആദ്യത്തെ പുരുഷനായിരുന്നു. അയാളെ വിട്ടുകളയാൻ ഞാൻ ശ്രമിച്ചില്ല. അവിടെനിന്നും എന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഞാൻ നാലര വർഷമെടുത്തു. സ്പായിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീയുമായി ബന്ധം സ്ഥാപിച്ച് അലി തന്നെ വഞ്ചിച്ചു’- സാറാ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button