InterviewsLatest NewsNEWS

ബേസില്‍ സിനിമകളിലെ കാരിക്കേച്ചറിസ്റ്റിക് രീതിയിലുള്ള കഥാപാത്രങ്ങളോട് വല്ലാത്തൊരു ഇഷ്ടമുണ്ട് : രാജേഷ് മാധവന്‍

ബേസില്‍ സിനിമകളിലെ കാരിക്കേച്ചറിസ്റ്റിക് രീതിയിലുള്ള കഥാപാത്രങ്ങളോട് വല്ലാത്തൊരു ഇഷ്ടം തോന്നാറുണ്ടെന്നും, ആയൊരു എക്‌സൈറ്റ്‌മെന്റോട് കൂടി തന്നെയാണ് മിന്നൽ മുരളിയിൽ അഭിനയിക്കാന്‍ ചെന്നത് എന്നും നടൻ രാജേഷ് മാധവന്‍. അഭിനയത്തിനൊപ്പം തന്നെ അസോസിയേറ്റ്, കാസ്റ്റിങ് ഡയറക്ടര്‍, ക്രിയേറ്റീവ് ഡയറക്ടർ എന്നിങ്ങനെ സിനിമയിലും പിന്നണിയിലും പ്രവര്‍ത്തിക്കുകയാണ് രാജേഷ് ഇപ്പോള്‍. സിനിമയിലേക്കുള്ള തന്റെ വരവിനെ കുറിച്ചും മിന്നല്‍ മുരളിയിലെ കഥാപാത്രത്തെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് രാജേഷ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ .

രാജേഷിന്റെ വാക്കുകൾ :

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനില്‍ അഭിനയിക്കുന്ന സമയത്താണ് ബേസില്‍ ജോസഫ് മിന്നല്‍ മുരളിയിലേക്ക് വിളിക്കുന്നത്. ബേസില്‍ സിനിമകളിലെ കാരിക്കേച്ചറിസ്റ്റിക് രീതിയിലുള്ള കഥാപാത്രങ്ങളോട് എനിക്ക് വല്ലാത്തൊരു ഇഷ്ടം തോന്നാറുണ്ട്. ആയൊരു എക്‌സൈറ്റ്‌മെന്റോട് കൂടി തന്നെയാണ് അഭിനയിക്കാന്‍ ചെന്നത്.

പൊലീസ് വേഷമിട്ട് കണ്ണാടി നോക്കിയപ്പോള്‍ തന്നെ ഞാന്‍ വേറൊരു ആളായി മാറി. മാറാലഹ എന്ന ഡയലോഗ് വരുന്ന സീനാണ് ഈ സിനിമയിലെ എന്റെ അടയാളപ്പെടുത്തല്‍ എന്ന് കഥ കേട്ടപ്പോള്‍ മനസിലായി. പക്ഷേ അപ്പോഴും നടന്‍ ബൈജു ചേട്ടന്‍ അടക്കമുള്ള മുതിര്‍ന്ന അഭിനേതാക്കളുടെ കൂടെ അഭിനയിക്കുന്നതിന്റെ ടെന്‍ഷനും കൊണ്ടാണ് സെറ്റില്‍ ചെന്നത്. അതുവരെ റിയലസ്റ്റിക് സിനിമകളില്‍ മാത്രം അഭിനയിച്ചതിനാല്‍ ഏത് രീതിയില്‍ ചെയ്യണം എന്നൊരു ആശങ്കയുണ്ടായിരുന്നു. കുറച്ച് കൂട്ടി ചെയ്‌തോ എന്ന് ബേസില്‍ പറഞ്ഞതും സംഭവം മനസിലായി. അതൊരു പുതിയ അനുഭവമായിരുന്നു, രാജേഷ് പറയുന്നു.

shortlink

Post Your Comments


Back to top button