
മലയാളത്തില്‍ പുറത്തിറങ്ങുന്ന സിനിമകളുടെ കലാമൂല്യം തനിക്ക് ഹിന്ദി ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നില്ലെന്നും, രാജ്യത്ത് ഏറ്റവും കലാമൂല്യമുളള സിനിമകള്‍ കേരളത്തില്‍ നിന്നാണ് പുറത്തിറങ്ങുന്നതെന്നും സംവിധായകന് അനുരാഗ് കശ്യപ്. 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന വേളയില്‍, പ്രസംഗിക്കവെയാണ് പരീക്ഷണ ചിത്രങ്ങള്‍ മാത്രമല്ല മുന്‍നിര സിനിമകള്‍ പോലും ഇക്കാര്യത്തില്‍ വളരെ മികവ് പുലര്‍ത്തുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞത്.
അനുരാഗിന്റെ വാക്കുകൾ :
എന്റെ ഏറ്റവും അടുത്ത പങ്കാളികളും സുഹൃത്തുക്കളും എല്ലാം കേരളത്തില്‍ നിന്നുമാണ്. ഇന്ത്യന്‍ സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്ന കാലത്ത് മലയാള സിനിമ നമ്മള് ജീവിക്കുന്ന കാലത്തെ അടയാളപ്പെടുത്തുകയാണ്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും കലാമൂല്യമുള്ള സിനിമകള്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നാണ് എത്തുന്നത്. പരീക്ഷണ ചിത്രങ്ങള്‍ മാത്രമല്ല, മുന്‍നിര സിനിമകള്‍ പോലും ആ മികവ് പുലര്‍ത്തുന്നു. എന്റെ സ്വന്തം ഭാഷയായ ഹിന്ദിയില്‍ ഇത്തരം സിനിമകള്‍ കാണുവാന്‍ സാധിക്കില്ല.
Post Your Comments