CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWS

‘കെട്ട്യോളാണെന്റെ മാലാഖ’യ്ക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയുന്ന ത്രില്ലർ: നായകൻ മമ്മൂട്ടി

കൊച്ചി: ആസിഫ് അലി നായകനായഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം കെട്ട്യോളാണെന്റെ മാലാഖ’ക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നു. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ത്രില്ലർ ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ച് 25 ന് ചാലക്കുടിയില്‍ തുടങ്ങും. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിനുശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണിത്.

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുള്‍ ആണ് ചിത്രത്തിന്റെ കഥ എഴുതുന്നത്. ജഗദീഷ്, ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, സഞ്ജു ശിവറാം, ഗ്രേസ് ആന്റണി, ബിന്ദുപണിക്കര്‍ എന്നിവർ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആനന്ദ് കൃഷ്ണനാണ് ഛായാഗ്രാഹകന്‍.

‘പ്രണയമുണ്ടെന്നു തുറന്നു പറയാതിരിയ്ക്കാന്‍ ഞാൻ കുലസ്ത്രീയല്ല’: നവ്യ നായർ

അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പർവ്വത്തിന്റെ മഹാവിജയത്തിന് ശേഷം പുഴു, നൻപകൽ നേരത്ത് മയക്കം, സിബിഐ5, എന്നിങ്ങനെ വ്യത്യസ്തങ്ങളായ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി പുറത്തുവരാൻ ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments


Back to top button