പ്രണയത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് തുറന്ന് പറഞ്ഞ് നടി നവ്യ നായർ. പ്രണയമുണ്ടെന്ന് തുറന്നു പറയുന്നതിൽ പ്രശ്നമില്ലെന്നും ആരെയെങ്കിലും ഭയന്ന് ഇല്ലെന്ന് പറയാൻ താന്‍ കുലസ്ത്രീയല്ലെന്നും നവ്യ നായർ വ്യക്തമാക്കി. അനശ്വരമായ ഒറ്റപ്രണയം കൊണ്ടു ജീവിച്ചതിൽ കാഞ്ചനമാലയേ കാണൂ എന്ന് പറഞ്ഞ നവ്യ, ചിലര്‍ ഭാര്യയെ പേടിച്ചും മറ്റ് ചിലർ നാട്ടുകാരെ പേടിച്ചും പ്രണയം പറയാതിരിക്കുമെന്നും വ്യക്തമാക്കി. ന്യൂസ് 18 ന് നല്കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘പ്രണയം സ്വാഭാവികമായി സംഭവിക്കുന്ന വികാരമാണ്. പക്ഷെ, പ്രണയപ്പക അമ്പരപ്പിക്കുന്നു. വിവാഹിതരായവര്‍ പോലും പിരിയുന്നു. അപ്പോള്‍ പ്രണയമുള്ളവര്‍ക്കൊന്നു പിരിയാന്‍ പോലുമുള്ള അവസരമില്ലാതാകുന്നു. കുട്ടികളൊക്കെ സൂക്ഷിച്ച് പ്രണയിക്കണം. വിവാഹമോചന വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളുടെ നിലനില്‍പ്പിന്റെ ഭാഗമായാണ് പുറത്തുവരുന്നത്. ഇപ്പോഴും വിവാഹിത തന്നെയാണെന്ന് പറയേണ്ട ആവശ്യമുണ്ടോ? ആരും എന്നെ മോശക്കാരിയാക്കാനാണ് വാര്‍ത്തകള്‍ ഇടുന്നതെന്ന് കരുതുന്നില്ല. ഒരു ലോബി പ്രവര്‍ത്തനം ഒന്നും ഇതിന് പിന്നില്‍ നടക്കുന്നില്ല. നവ്യ നായര്‍ എന്നത് ഒരു ആഗോള പ്രശ്നമൊന്നുമല്ലല്ലോ’, നവ്യ നായർ പറയുന്നു.
നേരത്തെ, സോഷ്യല്‍ മീഡിയയല്ല ജീവിതവെന്നും അവിടത്തെ എല്ലാ വാര്‍ത്തയ്ക്കും ഒരാഴ്ചത്തെ ആയുസ്സ് മാത്രമേ ഉണ്ടാവുകയുള്ളുവെന്നും നവ്യ പറഞ്ഞിരുന്നു. ‘സോഷ്യല്‍ മീഡിയയില്‍ എന്നെക്കുറിച്ചു നല്ലതു പറഞ്ഞാലും മോശം പറഞ്ഞാലും അതില്‍ സത്യമില്ല. ഇത്തരം ഗോസിപ്പുകളെ അവഗണിക്കുകയാണു ചെയ്യുന്നത്. കഥാപാത്രങ്ങള്‍ ആഴത്തില്‍ മനസ്സില്‍ പതിച്ചു എന്നതിന്റെ തെളിവാണു ട്രോളുകള്‍. കാണുമ്പോള്‍ സന്തോഷമേ തോന്നാറുള്ളൂ. നിരന്തരമായി സിനിമ കാണുന്ന ഒരാളാണു ഞാന്‍. അതുകൊണ്ടു തന്നെ സിനിമയിലെ മാറ്റങ്ങളും എന്റെയുള്ളില്‍ ഉണ്ട്. അമാനുഷിക കഥാപാത്രങ്ങളുള്ള സിനിമകളും റിയലിസ്റ്റിക്, ആര്‍ട്ടിഫിഷ്യാലിറ്റി സിനിമകളും മാറിമാറി വരും. നടിമാര്‍ക്കു പ്രാധാനമുള്ള ഒരു കാലഘട്ടമുണ്ടായിരുന്നല്ലോ. ശാരദാമ്മ, ജയഭാരതി, ഷീലാമ്മ. ഇവരുടെ പേരില്‍ അറിയപ്പെടുന്ന സിനിമകള്‍. ആ ഒരു കാലം തിരികെ വരണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ’, നവ്യ പറഞ്ഞു.
Post Your Comments