CinemaGeneralLatest NewsMollywoodNEWS

ബോധമില്ലാതെ കിടന്നപ്പോൾ പ്രണവിന്റെ പേര് കേട്ട് ചാടിയെഴുന്നേറ്റെന്ന് കൃതിക: ഗായത്രിക്ക് ഒരു എതിരാളിയെന്ന് ട്രോൾ

വില്ലാളി വീരന്‍ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് കൃതിക. പിന്നീട് ആദി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായി. ഒന്നിച്ചഭിനയിക്കുന്ന കാലത്ത് പ്രണവിനോട് തനിക്ക് ക്രഷ് തോന്നിയിട്ടുണ്ടെന്ന് താരം അടുത്തിടെ വ്യക്തമാക്കിയിരുന്നു. പ്രണവിനോട് തോന്നിയ ഇഷ്ടം തുറന്നു പറഞ്ഞ നടിയെ ട്രോളി സോഷ്യൽ മീഡിയ. ‘ഗായത്രിക്ക് പറ്റിയ എതിരാളി തന്നെ’ എന്ന് തുടങ്ങിയ ട്രോളുകളും താരത്തിന് നേരെ ഉയരുന്നുണ്ട്. ഗായത്രി സുരേഷും മുൻപ്, പ്രണവിനോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞ് ഏറെ ട്രോളുകൾ ഏറ്റുവാങ്ങിയ നടിയായിരുന്നു.

‘ഇതാരാണാവോ യുദ്ധഭൂമിയിലേക്ക് പുതിയ ഒരു ഭടൻ. ഇവൾ ഗായത്രിക്ക് ഭീഷണിയാകുമെന്നാ തോന്നുന്നേ, ഇനീപ്പോ ആശുപത്രികളിൽ ബോധം ഇല്ലാതെ കിടക്കുന്നവരുടെ മുന്നിൽ ചെന്ന് പ്രണവിന്റെ പേര് പറഞ്ഞ ചാടി എണീറ്റ് ആശുപത്രി വരാന്തയിൽ കൂടെ ഓടുമായിരിക്കും അല്ലെ? ചാടി എണീറ്റ് ഹോസ്പിറ്റലിന് ചുറ്റും നാല് റൗണ്ട് ഓടി എന്ന് കൂടി വേണാർന്നു’, ഇങ്ങനെ പോകുന്നു കമന്റുകൾ.

Also Read:‘സോന സൂപ്പർ ഒന്നുമല്ല, ഇമോഷണലി ദുരുപയോഗം ചെയ്യുന്ന ഫ്രണ്ട്’: ടോക്സിക് ആണെന്ന് കുറിപ്പ്, യോജിക്കുന്നുവെന്ന് സംവിധായകൻ

2018 ല്‍ പുറത്തിറങ്ങിയ മന്ദാരം എന്ന സിനിമയിലും ശ്രദ്ധേയമായ വേഷം ചെയ്ത ആളാണ് കൃതിക. അഭിനേത്രി, മോഡല്‍, ഗായിക എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച് കൊണ്ടിരിക്കുകയാണ് നടി. എം.ജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് പ്രണവിനോട് തോന്നിയ ക്രഷിനെ കുറിച്ച് കൃതിക വെളിപ്പെടുത്തിയത്.

‘ഒരുമിച്ച് അഭിനയിച്ച സമയത്ത് പ്രണവിനോട് ഭയങ്കര ക്രഷ് തോന്നിയിരുന്നു. പക്ഷേ പുള്ളിയോട് ആ കാര്യം പറഞ്ഞിരുന്നില്ല. അതുമായി ബന്ധപ്പെട്ട് ഒരു ഇന്‍സിഡന്റ് ഉണ്ടായി. പത്താം ക്ലാസ് കഴിഞ്ഞിരിക്കുമ്പോള്‍ എനിക്ക് അപ്പന്റിക്സിന്റെ ഓപ്പറേഷന്‍ നടത്തി. ആ സമയത്ത് ആദി സിനിമ കഴിഞ്ഞിരിക്കുകയാണ്. സഡേഷനില്‍ തന്നെയായത് കൊണ്ട് ഒരു ബോധവുമില്ല. അങ്ങനെ റൂമിലേക്ക് മാറ്റുന്ന സമയത്ത് എന്റെ ചേച്ചി വന്നിട്ട് ദേ, പ്രണവ് മോഹന്‍ലാല്‍ വന്നിട്ടുണ്ട്, നോക്കാന്‍ പറഞ്ഞു. ആ സമയത്ത് ഞാന്‍ ചാടി ഒരു എഴുന്നേല്‍ക്കല്‍ ആയിരുന്നു. കാരണം ആ സമയത്ത് അത്രയും ക്രഷ് തോന്നി. പ്രണവ് ഭയങ്കര നല്ല മനുഷ്യനാണ്. വളരെ പാവമാണ്. എപ്പോഴും പുഞ്ചിരിച്ച് കൊണ്ടിരിക്കുന്ന മുഖമാണ്. നന്നായി ഗിത്താര്‍ വായിക്കും. മറ്റുള്ളവരില്‍ നിന്നൊക്കെ വ്യത്യസ്തമായ സ്വഭാവമാണെന്ന് പറയാം. അന്നേരം ചെറിയൊരു ഇഷ്ടം തോന്നുന്നത് സ്വഭാവികമാണല്ലോ’, കൃതിക വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button