മമ്മൂട്ടി – അമൽ നീരദ് കൂട്ടുകെട്ടിൽ റിലീസ് ആയ ഭീഷ്മപർവ്വം സിനിമ കാണാൻ സമയം കിട്ടിയില്ലെന്ന് നടി മഞ്ജു വാര്യർ. ഭീഷ്മ പര്‍വ്വം സിനിമയില്‍ ‘കഞ്ഞി’ ഡയലോഗുമായി ബന്ധപ്പെട്ട മാധ്യപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടി. ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്ത ഒടിയന് എന്ന സിനിമയിലെ ‘കഞ്ഞിയെടുക്കെട്ടെ മാണിക്യാ’ എന്ന ഡയലോഗ് വെച്ചുണ്ടായ ട്രോളുകൾ ഏറെ ആസ്വദിച്ചിട്ടുണ്ടെന്നും ഭീഷ്മ പര്‍വ്വം സിനിമയില്‍ ‘കഞ്ഞി’ ഡയലോഗ് റീപ്ലേസ് ചെയ്തതിനെക്കുറിച്ച് അറിയില്ലെന്നും മഞ്ജു പറഞ്ഞു.
Also Read:വിനീത് ശീനിവാസനും ഷൈൻ ടോം ചാക്കോയും ഒന്നിക്കുന്ന ‘കുറുക്കൻ’
‘അതുസംബന്ധിച്ച് എന്ത് ട്രോള്‍ എവിടെ കണ്ടാലും സുഹൃത്തുക്കള്‍ എനിക്ക് അയച്ചുതരും. എനിക്കത് ഇഷ്ടമാണെന്ന് അവര്‍ക്കറിയാം. ഗ്രൂപ്പിലൊക്കെ ഇടാന്‍ ഞാന്‍ തന്നെ അത് സ്റ്റിക്കറായി വെച്ചിട്ടുണ്ടായിരുന്നു. ഭീഷ്മപർവ്വം കാണാൻ സമയം കിട്ടിയില്ല. അതുകൊണ്ട്, അതിൽ പറയുന്ന ‘കഞ്ഞി’ ഡയലോഗ് കേട്ടിട്ടില്ല’, താരം പറഞ്ഞു. ലളിതം സുന്ദരം എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷനോടനുബന്ധിച്ച് എത്തിയപ്പോഴായിരുന്നു സംഭവം.
‘ലളിതം സുന്ദരം എന്നത് എന്റെ ആദ്യത്തെ ഒ.ടി.ടി സിനിമയാണെന്നത് ഞാന്‍ ഇപ്പോഴാണ് ഓര്‍ക്കുന്നത്. ഇത് തീര്‍ച്ചയായും തിയേറ്ററിന് വേണ്ടി നിര്‍മ്മിച്ച സിനിമയാണ്. ഇപ്പോഴത്തെ ഒരു സാഹചര്യം കാരണം ഒ.ടി.ടിക്ക് നല്‍കിയതാണ്. കൊവിഡ് അനിശ്ചിതാവസ്ഥയിലായ സമയത്താണ് സിനിമയുടെ റിലീസ് സംബന്ധമായ കാര്യങ്ങള്‍ നടന്നത്. തിയേറ്ററില്‍ സിനിമ റിലീസ് ചെയ്യാന്‍ കഴിയാത്തതില്‍ ചെറിയ വിഷമമുണ്ട്. എങ്കിലും, ഇപ്പോള്‍ മലയാളം സിനിമക്ക് ഒ.ടി.ടിയില്‍ ലഭിക്കുന്ന റീച്ച് കണക്കിലെടുത്ത് പ്രതീക്ഷയുണ്ട്. ലളിതം സുന്ദരം വീട്ടില്‍ ഇരുന്നുകൊണ്ട് തന്നെ ആസ്വദിക്കാന്‍ പറ്റുന്ന സിനിമയാണ്’, മഞ്ജു വാര്യർ വ്യക്തമാക്കി.
Post Your Comments