നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കുറുക്കൻ. വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ഈ ചിത്രം ഏറെ പ്രത്യേകതകൾ നിറഞ്ഞതും കൗതുകം നിറത്തതുമാണ്. ഇത്തരത്തിലുള്ള ഒരു കോമ്പിനേഷൻ തന്നെ ആദ്യമാണ്. വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈറാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മനോജ് റാം സിങ്ങാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സുരഭി ലഷ്മിക്ക് ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്തു കൂടിയാണ് മനോജ് റാംസിങ്ങ്.
ശ്രീനിവാസൻ, അജു വർഗീസ്, തുടങ്ങിയ പ്രശസ്ത താരങ്ങളും പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷമണിയുന്നുണ്ട്. നിരവധി പ്രമുഖ താരങ്ങൾ കൂടി ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അവരുടെ നിർണ്ണയം പുരോഗമിച്ചു വരികയാണ്. ഫൈസ് സിദ്ദിഖാണ് ഛായാഗ്രാഹകൻ. ചിത്രത്തിൻ്റെ അണിയറ പ്രവർത്തനങ്ങൾ പൂർത്തിയായി വരികയാണ്. പി.ആർ.ഒ – വാഴൂർ ജോസ്.
അതേസമയം, ആറ് വര്‍ഷത്തിനിപ്പുറം സ്വന്തം സംവിധാനത്തിലെത്തിയ ചിത്രമായ ഹൃദയം വിജയം നേടിയതിന്റെ ആഹ്ലാദത്തിലാണ് വിനീത് ശ്രിനിവാസന്. ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിന്റെ ത്രില്ലിലാണ് ഷൈൻ ടോം ചാക്കോ. കുറുപ്പ്, ഭീഷ്മപർവ്വം തുടങ്ങിയ സിനിമകളിലെ വേഷങ്ങൾ ഷൈൻ എന്ന നടന് ഏറെ കൈയ്യടികൾ നേടിക്കൊടുത്തു. വെള്ളേപ്പം, തല്ലുമാല, ജിന്ന്, റോയ് എന്നീ ചിത്രങ്ങള്‍ക്കൊപ്പം വിജയ് നായകനാവുന്ന തമിഴ് ചിത്രം ബീസ്റ്റിലും ഷൈൻ അഭിനയിക്കുന്നുണ്ട്.
Post Your Comments