ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിലില്‍ ആരംഭിക്കും. ടോവിനോ തോമസ്, റോഷൻ മാത്യു, റിമ കല്ലിങ്കൽ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജിനെ നായകനാക്കിയായിരുന്നു ആഷിഖ് അബു സിനിമ പ്രഖ്യാപിച്ചത്. എന്നാൽ, ഡേറ്റ് ഇല്ലാതെ വന്നതോടെ താരം സിനിമയിൽ നിന്നും പിന്മാറുകയായിരുന്നു. പൃഥ്വിയെ കൂടാതെ, കുഞ്ചാക്കോ ബോബനും സിനിമയിൽ നിന്നും പിന്മാറിയിരുന്നു. നേരത്തെ ഏറ്റെടുത്തിരുന്ന സിനിമകളുടെ തിരക്കിനെ തുടര്‍ന്നാണ് ഇരുവരും സിനിമയില്‍ നിന്നും പിന്‍മാറിയത്. പിന്നീട് കുഞ്ചാക്കോ ബോബന് പകരമായെത്തിയ ആസിഫ് അലിയും ഡേറ്റ് ക്ലാഷിനെ തുടര്‍ന്ന് പിന്മാറിയിരുന്നു.
Also Read:ഇതുവരെ ചിത്രീകരിച്ച ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാണ് ഉക്രൈൻ: രാം ചരൺ
നേരത്തെ, വാരിയംകുന്നൻ എന്ന ചിത്രത്തിൽ നിന്നും പൃഥ്വിരാജ് പിന്മാറിയിരുന്നു. സംവിധായകൻ ആഷിഖ് അബുവും ആ ചിത്രത്തിൽ നിന്നും പിന്മാറുകയാണെന്ന് അറിയിച്ചിരുന്നു. ഇതോടെ, ആഷിഖ് അബു – പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുമെന്ന് ആരാധകർ പ്രതീക്ഷിച്ച രണ്ട് ചിത്രങ്ങളാണ് നടക്കാതെ പോകുന്നത്.
1964ല്‍ പുറത്തിറങ്ങിയ ഭാര്‍ഗവീനിലയം എന്ന സിനിമയുടെ പുനാരാവിഷ്‌കാരമാണ് നീലവെളിച്ചം. ടോവിനോ തോമസ്, റിമ കല്ലിങ്കല്‍, റോഷന്‍ മാത്യൂസ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒ.പി.എം സിനിമാസിന് വേണ്ടി ആഷിഖ് അബുവും റിമാ കല്ലിങ്കലും സന്തോഷ് ടി കുരുവിളയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീര്‍ കഥയും തിരക്കഥയും നിര്‍വഹിച്ച ‘ഭാര്‍ഗവീനിലയം’ മലയാളത്തിലെ എക്കാലത്തെയും എവര്‍ഗ്രീന്‍ ഹൊറര്‍ ചിത്രങ്ങളില്‍ ഒന്നാണ്.
Post Your Comments