സുൽത്താൻ ബത്തേരി: സുരേഷ് ഗോപി എന്ന താരം ഒരു യഥാർത്ഥ മനുഷ്യസ്നേഹി ആണെന്ന് നേരിട്ട് അനുഭവിച്ചറിഞ്ഞവർ നിരവധിയാണ്. നിരവധി യുവതികളുടെ വിവാഹത്തിന് താരം ധനസഹായം നൽകിയിട്ടുണ്ട്. ആവശ്യമായി സമീപിക്കുന്ന സാധാരണക്കാരെ സുരേഷ് ഗോപി കഴിവതും സഹായിക്കാറുണ്ട്. തൃശൂരിന് വേണ്ടി അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ ഏറെയാണ്. സമാന സംഭവമാണ് കുളത്തൂരിലും ഉണ്ടായത്. ഇവിടുത്തെ രണ്ട് കോളനികളിലെത്തിയ സുരേഷ് ഗോപിയെ കാത്തിരുന്നത് പരാതികളുടെ കൂമ്പാരമായിരുന്നു. വർഷങ്ങളായുള്ള കുടിവെള്ള പ്രശ്നമായിരുന്നു ഇവർ സുരേഷ് ഗോപിക്ക് മുന്നിലേക്ക് വെച്ച പ്രധാന പ്രശ്നം.
ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർക്കൊപ്പമായിരുന്നു സുരേഷ് ഗോപിയുടെ സന്ദർശനം. സുരേഷ് ഗോപി ഒരു പരിഹാരം കാണുമെന്ന് കരുതിയായിരുന്നു ജനങ്ങൾ തങ്ങളുടെ പ്രശ്നം അദ്ദേഹത്തെ അറിയിച്ചത്. എന്നാൽ, എം.പി ഫണ്ടിൽ പണമില്ല എന്ന് നിരാശയോടെ അദ്ദേഹം പറഞ്ഞപ്പോൾ എങ്ങും നിശബ്ദത ആയിരുന്നു. ഉടൻ തന്നെ അദ്ദേഹം പറഞ്ഞു, ‘പണം ഞാൻ തരാം, ലക്ഷ്മി മോളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്ന്. സന്ദീപ് വേണ്ടത് ചെയ്യൂ’. അന്ന് തന്നെ പ്ലംബിങ്ങ് പൂർത്തികരിച്ച് കുടിവെള്ളം നൽകാൻ കഴിയുമെങ്കിൽ താൻ ഉദ്ഘാടനം ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ, പണികൾ ധ്രുതഗതിയിലായി. പഞ്ചായത്ത് മെമ്പറുടെ എക്കൗണ്ടിലേക്ക് 2 പമ്പുകൾക്കും പ്ലംബിങ്ങിനും വേണ്ട തുക 66500/- രൂപ, ലക്ഷ്മി മോളുടെ പേരിലുള്ള ട്രസ്റ്റിൻ്റെ അക്കൗണ്ടിൽ നിന്നും എത്തി. ശേഷം പണി ആരംഭിച്ചു. അന്ന് തന്നെ പണി പൂർത്തിയാക്കി. രാത്രി പതിനൊന്ന് മണിക്ക് അദ്ദേഹം കുടിവെള്ള പദ്ധതി പൈപ്പ് തുറന്ന് ഉദ്ഘാടനം ചെയ്തു. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കോളനികളിൽ വെള്ളമെത്തി.
ആദിവാസി വിഭാഗങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ അദ്ദേഹം വാഗ്ദാനം ചെയ്തു. നായാട്ടുകാരുടെ വെടിയേറ്റ് മരിച്ച ആദിവാസി യുവാവിൻ്റെ ഭാര്യക്ക് ഭൂമി ലഭ്യമാക്കിയാൽ, വീട് വയ്ക്കാൻ 4 ലക്ഷം രൂപ അദ്ദേഹം പ്രഖ്യാപിച്ചു. കൽപ്പറ്റയിലെ ഒരു കോളനിയിൽ സ്ഥലം ലഭ്യമാക്കിയാൽ, കുഴൽ കിണർ നിർമ്മിച്ചു നൽകാമെന്നും അദ്ദേഹം ഉറപ്പു നൽകി. ഡയബറ്റിക്കായ കുട്ടിയുടെ ജീവൻ രക്ഷിക്കാനാവശ്യമായ 6 ലക്ഷം രൂപ നൽകാമെന്നദ്ദേഹം ഏറ്റു. ആദിവാസി യുവാക്കളുടെ സൊസൈറ്റി, നെല്ലാറച്ചാലിൽ നടത്തുന്ന മത്സ്യ കൃഷിക്ക് വിപണനം നടത്താനാവശ്യമായ വാഹനം വാങ്ങാനും സുരേഷ് ഗോപി 5 ലക്ഷം രൂപ പ്രഖ്യാപിച്ചു.
Post Your Comments