CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

സിനിമകളിലൂടെ കുറ്റവാളികളെ മഹത്വവല്‍ക്കരിക്കുന്നു: വ്യക്തമാക്കി ഉണ്ണി മുകുന്ദന്‍

ബാംഗ്ലൂർ: സിനിമകളിലൂടെ കുറ്റവാളികളെ മഹത്വവല്‍ക്കരിക്കുകയാണെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. ഒരു മനുഷ്യന്റെ ഇരുണ്ട വശത്തെ കാണിച്ച്, അവരെ സൂപ്പര്‍ സ്റ്റാറുകളായി കാണിക്കുകയാണെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. എന്നാല്‍ തനിക്ക് സാധാരണക്കാരായ മനുഷ്യരുടെ കഥ പറയുവാനാണ് താല്‍പര്യമെന്നും താരം പറഞ്ഞു. ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കവെയാണ് ഉണ്ണി ഇക്കാര്യം വ്യക്തമാക്കിയത്.

’സാധാരണക്കാരായ നല്ല മനുഷ്യരുടെ കഥ പറയുവാനാണ് എനിക്ക് താല്‍പര്യം. ഗ്യാങ്സ്റ്റേഴ്സിനെയും ക്രിമിനല്‍ ചിന്താഗതിയുള്ളവരെയും മഹത്വവല്‍ക്കരിക്കുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അവരെ സിനിമകളിലൂടെ സൂപ്പര്‍സ്റ്റാറുകളായി നമ്മള്‍ കാണിക്കുന്നു. ഒരു മനുഷ്യന്റെ ഇരുണ്ടവശമാണ് നമ്മള്‍ ഇഷ്ടപ്പെടുന്നത്. അതുപോലെ അധോലോകത്തെയും നമ്മള്‍ സ്‌നേഹിക്കുന്നു. എനിക്ക് സാധാരണക്കാരുടെ മനുഷ്യത്വം നിറഞ്ഞ കഥകള്‍ പറയുവാനാണ് താല്‍പര്യം’, ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

ജയിലില്‍ കിടന്ന സമയത്ത് ആകെയുള്ള ആശ്വാസം നെഗറ്റീവ് കഥാപാത്രങ്ങള്‍ കിട്ടുമായിരിക്കും എന്നായിരുന്നു: ഷൈൻ ടോം ചാക്കോ

‘മേപ്പടിയാന്‍ ഒരു സാധാരണ കുടുംബ ചിത്രമാണ്. ആരോടും ഇല്ല എന്ന് പറയാന്‍ സാധിക്കാത്ത ഒരു സാധാരണ മനുഷ്യന്റെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യക്കാര്‍ എന്ന നിലയില്‍ എല്ലാവരോടും നല്ല രീതിയില്‍ പെരുമാറാനാണ് നമ്മളെ പഠിപ്പിച്ചിട്ടുള്ളത്. മേപ്പടിയാനിലെ ജയകൃഷ്ണന്‍ അങ്ങനെ ജീവിക്കുന്ന വ്യക്തിയാണ്’, ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button