GeneralLatest NewsNEWS

ജയനും ജയഭാരതിയുമായുള്ള ബന്ധം വെളിപ്പെടുത്തി ശ്രീകുമാരന്‍ തമ്പി

നടൻ ജയനും ജയഭാരതിയും തമ്മിലൊരു അടുത്ത ബന്ധമുണ്ടെന്ന് സംവിധായകനും എഴുത്തുകാരനുമായ ശ്രീകുമാരന്‍ തമ്പി. ഗൃഹലക്ഷ്മിയ്ക്ക് എഴുതിയ ലേഖനത്തിലൂടെയാണ് ജയഭാരതി പറയാത്ത ആ രഹസ്യ ബന്ധത്തെ കുറിച്ച് ജയന്‍ തന്നോട് പറഞ്ഞ കാര്യം തമ്പി വെളിപ്പെടുത്തിയത്.

ലേഖനത്തിന്റെ പൂർണ്ണരൂപം :

ജയഭാരതി മനസ് തുറന്ന് ആരോടും പറഞ്ഞിട്ടില്ലാത്ത ഒരു വലിയ ബന്ധത്തിന്റെ കഥ ഞാനും നടന്‍ ജയനും ആത്മാര്‍ഥ സുഹൃത്തുക്കളായി കഴിഞ്ഞ് ജയന്‍ പറഞ്ഞാണ് അറിഞ്ഞത്. ജയഭാരതിയുടെ അച്ഛന്‍ ശിവശങ്കരന്‍ നായര്‍, ജയന്‍ എന്ന കൃഷ്ണന്‍ നായരുടെ സ്വന്തം അമ്മാവനാണ്. അതായത് ജയഭാരതി ജയന്റെ സ്വന്തം അമ്മാവന്റെ മകളാണ്. പഴയ നായര്‍ സമുദായ രീതിയില്‍ പറഞ്ഞാല്‍ ജയന്റെ മുറപ്പെണ്ണാണ് ജയഭാരതി. ജയനുമായിട്ടുള്ള എന്റെ സൗഹൃദം കാരണമാണ് ഞാന്‍ എന്റെ ചിത്രങ്ങളില്‍ വീണ്ടും അഭിനയിപ്പിച്ചത്.

ജയന്‍ അവസാനമായി അഭിനയിച്ച ‘ആക്രമണം’ എന്ന എന്റെ സിനിമയില്‍ തെറ്റായ ജീവിതത്തില്‍ നിന്നും ഒരു പെണ്ണിനെ നേര്‍വഴിയില്‍ കൊണ്ട് വരാനായി അവളെ വിവാഹം കഴിക്കുന്ന ഐപിഎസ് ഓഫീസര്‍ ആയി ജയനെ അഭിനയിപ്പിച്ചു. നര്‍ത്തകിയായ ആ പെണ്ണിന്റെ ഭാഗം അഭിനയിച്ചത് ജയഭാരതി ആയിരുന്നു. അവരുടെ ഒരു വെഡിങ്ങ് ഫോട്ടോ എടുത്ത് ഫ്രെയിം ചെയ്ത് ഇരുവരെയും കാണിച്ചു. എന്നാല്‍ ആ സിനിമയുടെ ഷൂട്ടിങ് പകുതിയാകും മുന്‍പ് ജയന്‍ അന്തരിച്ചു.

ജയനെ കൂടാതെ മധു, ശ്രീവിദ്യ, പ്രമീള, ബാലന്‍ കെ നായര്‍, സത്താര്‍ എന്നിവരൊക്കെ ആ പടത്തില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് കഥ ഞാന്‍ പുതിയ വഴികളിലൂടെ മുന്നോട്ട് കൊണ്ട് പോയി. ഒരു പൊളിറ്റിക്കല്‍ സിനിമ ആകേണ്ടിയിരുന്ന ‘ആക്രമണം’ മറ്റൊരു കഥയാക്കി റിലീസ് ചെയ്തു. എങ്കിലും അത് എവിടെയും എത്തിയില്ല. സിനിമയുടെ നിര്‍മാതാവ് താനയത് കൊണ്ട് ആ നഷ്ടം സഹിച്ചു. താന്‍ സംവിധാനം ചെയ്ത സിനിമകളില്‍ ഏറ്റവും മോശം ‘ആക്രമണം’ ആണ്. അതിന് കാരണം ജയന്റെ അഭാവമാണ്.

shortlink

Related Articles

Post Your Comments


Back to top button