രാധേ ശ്യാമിന്റെ ആഘോഷത്തിനിടയില്‍ നടന്ന അപകടത്തില്‍ മരണപ്പെട്ട ആരാധകന്റെ കുടുംബത്തിന് സഹായം നൽകി നടൻ പ്രഭാസ്. രാധേ ശ്യാമിന്റെ റിലീസിനോടനുബന്ധിച്ച് നടന്ന ആഘോഷങ്ങളുടെ ഭാഗമായി തിയേറ്ററില്‍ ബാനര്‍ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റാണ് ആരാധകന് മരണപ്പെട്ടതെന്ന് മിര്‍ച്ചി9 റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാളുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയാണ് പ്രഭാസ് നൽകിയത്.
കര്‍ണാടകയിലെ കരംപുടിയിലുള്ള പ്രഭാസിന്റെ കടുത്ത ആരാധകനായ ചല്ലാ കോട്ടേശ്വര റാവുവാണ് അപകടത്തില്‍ മരിച്ചത്. ദരിദ്ര കുടുംബാംഗമായ യുവാവിന്റെ കുടുംബത്തിന് കഴിയാവുന്ന സഹായങ്ങള്‍ ഉറപ്പ് വരുത്തുമെന്ന് പ്രഭാസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാധേ ശ്യാമിന് മോശം പ്രതികരണങ്ങള്‍ വന്നതിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിൽ യുവാവ് ആത്മഹത്യ ചെയ്ത വാര്‍ത്ത പുറത്തു വന്നിരുന്നു. 24കാരനായ രവി തേജയാണ് രാധേ ശ്യാമിന്’ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും വന്ന നെഗറ്റീവ് റിവ്യൂകളിലും പ്രതികരണങ്ങളിലും നിരാശനായി ആത്മഹത്യ ചെയ്തത്.
Post Your Comments