നാടകത്തിലും മിമിക്രി വേദികളിലും സിനിമയിലുമെല്ലാം സ്വന്തമായ കൈയ്യൊപ്പ് പതിപ്പിച്ച താരമാണ് ജോബി. തനിക്ക് ഉയരം കുറവാണ്, പക്ഷേ പൊക്കമില്ലായ്മ എനിക്ക് ഒരു പ്രശ്നമില്ലെന്നും, തന്റെ കുറവുകളെ പോസിറ്റീവ് ആയി മാത്രമേ കണ്ടിട്ടുളളുവെന്നുമാണ് സീ മലയാളത്തിന് നല്കിയ അഭിമുഖത്തിൽ താരം പറയുന്നത്.
ജോബിയുടെ വാക്കുകൾ :
എന്റെ കുറവുകളെ ഞാന്‍ പോസിറ്റീവ് ആയി മാത്രമേ കണ്ടിട്ടുളളു. നന്നായി മടിയില്ലാതെ സംസാരിക്കാന്‍ ഞാന്‍ എന്നും ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ മുന്‍നിരയിലെ പ്രധാന സ്ഥാനങ്ങള്‍ എന്നെ തേടിയെത്തിയെന്നും താരം പറയുന്നു. സിനിമകളിലും നാടകങ്ങളിലും അഭിനയിക്കാനും വ്യത്യസതമായ കഥാപാത്രങ്ങളും കിട്ടി. മണ്ണാങ്കട്ടയും കരിയിലയും എന്ന സിനിമയിലെ ക്യാരക്ടര്‍ എന്നേ തേടിയെത്തിയത് ഒരുപാട് സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ്. എന്നാല്‍ പലര്‍ക്കും ഞാന്‍ അതില്‍ അഭിനയിക്കുന്നത് ഒട്ടും താല്പര്യം ഇല്ലാത്ത കാര്യമായിരുന്നു. പക്ഷേ എനിക്ക് ആ സിനിമയിലൂടെ അവര്‍ക്കു മുമ്പില്‍ എന്റെ കഴിവ് തെളിയിക്കാന്‍ സാധിച്ചു. ഒടുവില്‍ ആ സിനിമയിലെ അഭിനയത്തിന് മികച്ച നടനുളള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കാന്‍ സാധിച്ചു. അത് തന്നെയാണ് തനിക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രവും.
മിമിക്രി ചെയ്യുന്നത് കൊണ്ട് തന്നെ ഒരുപാട് ശബ്ദങ്ങള്‍ പരീക്ഷിക്കാന്‍ എനിക്കിഷ്ട്ടമാണ് അത് കൊണ്ട് തന്നെ എനിക്കു വേണ്ടി അല്ലാതെ നിരവധി കഥാപാത്രങ്ങള്‍ക്ക് ഞാന്‍ ശബ്ദം കൊടുത്തിട്ടുണ്ട്. അതില്‍ ഏറ്റവും കൗതുകം തോന്നിയതും പ്രിയപ്പെട്ടതുമാണ് ലുട്ടാപ്പിക്ക് ശബ്ദം കൊടുത്തത്. അത് അന്നും ഇന്നും കുട്ടികളുടെ മനസ്സില്‍ തങ്ങി നില്ക്കുന്ന ഒന്നാണ്.
Post Your Comments