ഒരു കഥാപാത്രം ചെയ്യാന്‍ കഴിയുമോയെന്ന കാര്യത്തില്‍ ഇപ്പോഴും തനിക്ക് സംശയമാണെന്നും, തന്റെ അഭിനയത്തില്‍ താന്‍ ഇപ്പോഴും തൃപ്തനല്ലെന്നും നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. കുട്ടിക്കാലം മുതല്‍ തനിക്ക് എന്തെങ്കിലും ശരിയായി ചെയ്യാന്‍ കഴിയുമോ എന്ന് സംശയമുണ്ടാകാറുണ്ട് എന്നാണ് കലൈഞ്ജര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ പറയുന്നത്.
ദുൽഖറിന്റെ വാക്കുകൾ :
താന്‍ ഒരിക്കലും തന്നില്‍ തൃപ്തനല്ല. ഒരു കഥാപാത്രം ചെയ്യാന്‍ പറ്റുമോ എന്ന് തനിക്ക് തന്നെ സംശയമാണ്. തന്റെ അഭിനയം കാണുമ്പോള്‍ കൈ ചലനം തെറ്റാണെന്നും സ്പിന്‍ തെറ്റാണെന്നുമൊക്കെ തോന്നാറുണ്ട്. കുട്ടിക്കാലം മുതല്‍ തനിക്ക് എന്തെങ്കിലും ശരിയായി ചെയ്യാന്‍ കഴിയുമോ എന്ന് സംശയമുണ്ടാകാറുണ്ട്.
ആ തോന്നല്‍ തന്നെ ആശങ്കപ്പെടുത്താറുണ്ട്. അതുക്കൊണ്ട് താന്‍ ഒരിക്കലും തന്നില്‍ സന്തുഷ്ടനുമല്ല. തന്റെ പത്തു വര്‍ഷത്തെ കരിയറില്‍ ഇത്രയും സിനിമകള്‍ ചെയ്യുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ല. വര്‍ഷത്തില്‍ ഒരു സിനിമയൊക്കെ ചെയ്യാമെന്നായിരുന്നു തുടക്കത്തില്‍ കരുതിയിരുന്നത്.
Post Your Comments