പ്രഭാസ് ചിത്രം രാധേശ്യാമിനെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന നെഗറ്റീവ് നിരൂപണങ്ങളിലും റിപ്പോര്‍ട്ടുകളിലും മനംനൊന്ത് ആരാധകന് ആത്മഹത്യ ചെയ്തു. ഇരുപത്തിനാലുകാരനായ രവി തേജയാണ് ആത്മഹത്യ ചെയ്തത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ തിലക് നഗറിലാണ് സംഭവം. സിനിമ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാത്തതിന്റെ നിരാശയിലാണ് രവി വീട്ടിലെത്തിയതെന്നും സിനിമ മോശമാണെന്ന് അമ്മയോട് പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
വിക്രമാദിത്യ എന്ന ഹസ്തരേഖ വിദഗ്ദനായി പ്രഭാസ് വേഷമിട്ട രാധേശ്യാമില്‍ താരത്തിന്റെ സ്റ്റൈലിഷ് ലുക്കും മറ്റും സിനിമയ്ക്ക് മുന്നേ ചര്‍ച്ചയായിരുന്നു. ബാഹുബലിക്ക് ശേഷം റിലീസ് ചെയ്ത സാഹോ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ രാധേശ്യാമിനായി കാത്തിരുന്നത്. രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്ത രാധേശ്യാമില്‍ പ്രേരണ എന്ന നായിക കഥാപാത്രമായി എത്തിയത് പൂജ ഹെഗ്ഡെ ആണ്.
മാര്‍ച്ച് 11ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ശക്തമായ തിരക്കഥയുടെ അഭാവമാണ് ചിത്രത്തിന് വിനയായത് എന്നായിരുന്നു പ്രേക്ഷകരുടെ പ്രതികരണം. ഭൂഷന് കുമാര്‍, വാംസി, പ്രമോദ് എന്നിവർ നിർമ്മിച്ച ചിത്രത്തിന് ഏകദേശം 350 കോടി ബജറ്റ് ആണ്.
Post Your Comments