GeneralLatest NewsNEWS

ഒരു തിരക്കഥാകാരൻ്റെ ജീവിതകഥയുമായി ‘സ്ക്രീൻ പ്ലേ’: മാർച്ച് 18-ന് തീയേറ്ററിൽ

സിനിമാ തിരക്കഥകളുമായി സിനിമാ ലോകത്ത് ചുറ്റിക്കറങ്ങുന്ന ഒരു തിരക്കഥാകാരൻ്റെ ജീവിതകഥ പറയുന്ന ‘സ്ക്രീൻ പ്ലേ’ എന്ന ചിത്രം മാർച്ച് 18-ന് തീയേറ്ററിലെത്തുന്നു. സെഞ്ച്വറി വിഷന്റെ ബാനറിൽ മമ്മി സെഞ്ച്വറി നിർമ്മിക്കുന്ന ഈ ചിത്രം, കെ എസ് മെഹമൂദ് ആണ് സംവിധാനം ചെയ്യുന്നത്. പ്രശസ്ത മിമിക്രി താരം പ്രശാന്ത് കാഞ്ഞിരമറ്റം നായകനാകുന്നു

പുതിയ കാലഘട്ടത്തിലെ സിനിമാ കലാകാരന്മാരുടെ കഥ പറയുകയാണ് ഈ ചിത്രം. നല്ല കഥകളുമായി സിനിമാരംഗത്ത് അലയുന്ന ഒരു കഥാകൃത്ത്, അയാളുടെ കുടുംബത്തിൽ ഉണ്ടാകുന്ന പ്രതിസന്ധി, അതെല്ലാം സഹിച്ച് അയാൾ തൻ്റെ കഥാപാത്രങ്ങളുമായി അലയുന്നു. ഒടുവിൽ അപ്രതീക്ഷിതമായ ചില സംഭവ വികാസങ്ങളാണ് അയാളുടെ ജീവിതത്തിൽ ഉണ്ടായത്.

സെഞ്ച്വറിവിഷനു വേണ്ടി മമ്മി സെഞ്ച്വറി നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘സ്ക്രീൻ പ്ലേ’. സംവിധാനം കെ എസ് മെഹമൂദ്, തിരക്കഥ – മമ്മി സെഞ്ച്വറി, സംഭാഷണം – രാജേഷ് കോട്ടപ്പടി, ഡി ഒ പി – ഷെട്ടി മണി, ഗാനങ്ങൾ – പ്രജോദ് ഉണ്ണി, സംഗീതം – ബാഷ ചേർത്തല, ആലാപനം – പി ജയചന്ദ്രൻ, വിജയ് യേശുദാസ്, കെ എസ് ചിത്ര, സലീം, കല – സനൂപ് മുള്ളൻകുന്ന്, വിനോദ് മാധവൻ, മേക്കപ്പ് – സുധാകരൻ പെരുമ്പാവൂർ, കോസ്റ്റ്യൂം – അബ്ബാസ് പാണാവള്ളി, അസോസിയേറ്റ് ഡയറക്ടർ – രാജേഷ് കോട്ടപ്പടി, അസിസ്റ്റൻ്റ് ഡയറക്ടർ – അർജുൻ, നിഷാദ് കല്ലുങ്കൽ, പ്രൊഡക്ഷൻ കൺട്രോളർ – നിദീഷ് മുരളി, സ്റ്റിൽ – ഷാമിൽ ഹനീഫ് മറ്റപ്പിള്ളി, പി.ആർ.ഒ- അയ്മനം സാജൻ

പ്രശാന്ത് കാഞ്ഞിരമറ്റം, റസാക് പാരഡൈസ്, റഫീക് ചോക്ലി, കലാഭവൻ രഞ്ജിത്ത്, പ്രഗ്യ, അലീന, രാധിക, നാസ്സർ, ഇസ്മയിൽ, ശ്രി പതി, സെബി ഞാറക്കൽ, ജയാ ശിവകുമാർ, ശ്രീധർ മടമ്പത്ത്, എലിക്കുളം ജയകുമാർ, നന്ദു ലാൽ, ഗ്രേഷ്യ അരുൺ, മാസ്റ്റർ കാശിനാഥ്, ബേബി അതിഥി ശിവകുമാർ എന്നിവർ അഭിനയിക്കുന്നു.

പി ആർ ഒ- അയ്മനം സാജൻ

shortlink

Post Your Comments


Back to top button