CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWS

പ്രൈവറ്റ് ബസുകാരെ മര്യാദ പഠിപ്പിച്ചിട്ടു മതി പിള്ളേരുടെ നെഞ്ചത്ത് കേറുന്നത്: ജൂഡ് ആന്റണി ജോസഫ്

കൊച്ചി: കണ്‍സഷന്‍ കൊടുത്ത് ബസുകളില്‍ യാത്ര ചെയ്യുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ അപമാനമാണെന്ന മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. കൺസഷൻ ഔദാര്യമല്ലെന്നും വിദ്യാർത്ഥികളുടെ അവകാശമാണെന്നുമാണ് പ്രധാന വിമർശനം. ഇപ്പോൾ സംഭവവുമായി ബന്ധപെട്ട് സംവിധായകൻ ജൂഡ് ആന്റണി ജോസഫിന്റെ പരാമർശമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

വൻകിട ഇടപാടുകൾ നടത്തുന്നവർ പോലും രണ്ട് രൂപയെ ബഹുമാനിക്കാറുണ്ടെന്ന് ജൂഡ് പറയുന്നു. ഓരോ പൈസയും അധ്വാനം കൊണ്ട് ഉണ്ടാവുന്നതാണെന്നും അത് ചിലവാക്കുമ്പോ നാണമുണ്ടാകുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും ജൂഡ് തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കുന്നു. കൺസഷൻ, വിദ്യാർത്ഥികളുടെ അവകാശമാണെന്നും കൊച്ചിയിലൂടെ ഓടുന്ന പ്രൈവറ്റ് ബസുകാരെ മര്യാദ പഠിപ്പിച്ചിട്ടു മതി പിള്ളേരുടെ നെഞ്ചത്ത് കേറുന്നതെന്നും ജൂഡ് കൂട്ടിച്ചേർത്തു.

ജൂഡ് ആന്റണി ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

‘അതൊരു അനുഭവമായിരുന്നു ചലച്ചിത്രാനുഭവം’: രമേശ് പിഷാരടി

വൻകിട ഇടപാടുകൾ നടത്തുന്നവർ പോലും രണ്ട് രൂപയെ ബഹുമാനിക്കാറുണ്ട് . ഓരോ പൈസയും അധ്വാനം കൊണ്ട് ഉണ്ടാവുന്നതാണ് . അത് ചിലവാക്കുമ്പോ നാണം തോന്നും എന്നെനിക്ക് തോന്നുന്നില്ല . കൺസഷൻ വിദ്യാർത്ഥികളുടെ അവകാശമാണ് . കൊച്ചിയിലൂടെ ഓടുന്ന പ്രൈവറ്റ് ബസുകാരെ മര്യാദ പഠിപ്പിച്ചിട്ടു മതി പിള്ളേരുടെ നെഞ്ചത്ത് കേറുന്നത് .

shortlink

Related Articles

Post Your Comments


Back to top button