Latest NewsNEWSSocial Media

അശ്ലീല കമന്‍റ് ഇട്ടയാളെ ലൈവില്‍ കൊണ്ടുവന്ന് മാപ്പ് പറയിച്ച് രശ്മി അനിൽ

അശ്ലീല കമന്‍റ് ഇട്ടയാളെ ലൈവില്‍ കൊണ്ടുവന്ന് മാപ്പ് പറയിച്ച് പ്രമുഖ സിനിമ സീരിയല്‍ നടി രശ്മി അനിൽ. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ ഭരണി ആഘോഷത്തിനിടെ നടന്ന കുത്തിയോട്ടത്തെക്കുറിച്ച് കഴിഞ്ഞ ദിവസം നടി രശ്മി അനിൽ ഒരു ഫേസ്ബുക്ക് വീഡിയോ പങ്കുവച്ചതിനു താഴെയാണ് ഓട്ടോ ഡ്രൈവറായ ശ്യം എന്നയാള്‍ അശ്ലീല കമന്‍റ് ഇട്ടത്. ഇയാള്‍ക്കെതിരെ നടി രശ്മി അനില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസിന്‍റെ സഹായത്തോടെ ഇയാളെ കണ്ടെത്തുകയായിരുന്നു.

‘ഞാൻ ചെയ്തത് തെറ്റായിപ്പോയി. അന്ന് ചെട്ടികുളങ്ങര കുത്തിയോട്ടത്തിന് രശ്മി അനിൽ ചേച്ചി ഇട്ട ലൈവ് വീഡിയോയിൽ, മദ്യത്തിന്റെ പുറത്ത് സംഭവിച്ചു പോയതാണ്. അതിന് ഞാൻ ക്ഷമ ചോദിക്കുന്നു. ചെട്ടികുളങ്ങര അമ്മയോടും രശ്മി അനിൽ ചേച്ചിയോടും ക്ഷമ ചോദിക്കുന്നു. ഞാൻ ഇനി എന്റെ കുടുംബം നോക്കി മാന്യമായി ജീവിക്കും. രണ്ട് പെൺമക്കളെയും നോക്കി ജീവിച്ചോളാം. മദ്യപിക്കില്ല. ഭാര്യയുമായി പിണങ്ങി നിൽക്കുവാണ്. അതിന്റെ മനപ്രയാസമുണ്ട്. അങ്ങനെയാണ് മദ്യപാനം കൂടിയത്. ക്ഷമ ചോദിക്കുന്നു.’ ഇയാള്‍ ലൈവിലെത്തി പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ വന്ന് ഇത്തരം കമന്‍റിടുന്ന എല്ലാ ഞരമ്പുരോഗികൾക്കും ഇതൊരു പാഠമാകണമെന്നും, സ്ത്രീകൾ എന്ത് പോസ്റ്റിട്ടാലും വൃത്തികേട് കമന്റുമായി ഏതെങ്കിലും ഒരാൾ വരുമെന്നും പറഞ്ഞ രശ്മി ഇത്തരക്കാര്‍ക്കെതിരെ ശക്തമായി പ്രതികരിക്കണമെന്നും വ്യക്തമാക്കി.

shortlink

Post Your Comments


Back to top button