
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന റീജണല്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (RIFFK) ആലോചനാ യോഗം എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേർന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. കൊച്ചിയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ അഞ്ചു വരെ സരിത, സവിത, കവിത എന്നീ തിയേറ്ററുകളിലാണ് മേള നടക്കുന്നത്.
ആലോചനാ യോഗത്തില്‍ കൊച്ചി കോര്‍പ്പറേഷൻ മേയര്‍ അനില്‍കുമാര്‍, അക്കാദമി സെക്രട്ടറി സി. അജോയ്, ജോഷി, സുന്ദര്‍ദാസ്, ഷിബു ചക്രവര്‍ത്തി, സജിത മഠത്തില്‍, സോഹന്‍ സീനുലാല്‍, ഇടവേള ബാബു, തുടങ്ങിയവര്‍ പങ്കെടുത്തു.
മാര്‍ച്ച് 16ന് ഫെസ്റ്റിവല്‍ ഓഫീസ് എറണാകുളം നോര്‍ത്തിലുള്ള മാക്ട ഓഫീസിലാണ് ഉദ്‌ഘാടനം. പതിനാറു മുതല്‍ ഓഫ്‌ലൈനായും ഇരുപത്തിയഞ്ച് മുതല്‍ ഓണ്‍ലൈന്‍ ആയും പ്രതിനിധികളുടെ രജിസ്ട്രേഷൻ ആരംഭിക്കും. തിരുവനന്തപുരത്ത് IFFKയില്‍ പ്രദര്‍ശിപ്പിക്കുന്ന പ്രധാന ചിത്രങ്ങള്‍ കൊച്ചിയിലെ റീജിണല്‍ ചലച്ചിത്ര മേളയിലും പ്രദര്‍ശിപ്പിക്കും.
Post Your Comments