ആദ്യ ചിത്രത്തിലൂടെ തന്നെ അനായാസമായ അഭിനയം കാഴ്ചവച്ച് പിന്നീട് ചെയ്ത ഓരോ കഥാപാത്രത്തേയും മികവുറ്റതാക്കാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുന്ന നടനാണ് ദുൽഖർ സൽമാൻ. താരപുത്രൻ എന്ന ഇമേജ് മാറ്റിമറച്ച് ഏറ്റവും ഒടുവില്‍ ഇറങ്ങിയ ‘കുറുപ്പ്’ ഒരു പാന്‍ ഇന്ത്യന്‍ താരമായി ദുല്‍ഖറിനെ മാറ്റുകയും ചെയ്തു. ഡാന്‍സ് കോറിയോഗ്രഫര്‍ ബൃന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്യ്ത ‘ഹേ സിനാമിക’ യാണ് ദുല്‍ഖറിന്റേതായി പുറത്തിറങ്ങിയ പുതിയ ചിത്രം. ഇപ്പോൾ, താന്‍ ഒരുപാട് ആസ്വദിച്ച് ചെയ്ത ഒരു കഥാപാത്രമാണ് ഹേ സിനാമികയിലേതെന്നും ജീവിതത്തില്‍ തനിക്ക് കുടുബസ്ഥനായിരിക്കാനാണിഷ്ടമെന്നും പറയുകയാണ് ദുല്‍ഖര്‍ കലൈഞ്ജര്‍ ടി വിയ്ക് നല്‍കിയ അഭിമുഖത്തില്‍.
ദുൽഖറിന്റെ വാക്കുകൾ :
സിനിമയിലെ കുടുംബസ്ഥന്റെ വേഷം ഞാന്‍ ഒരുപാട് ആസ്വദിച്ച് ചെയ്തതാണ്. എനിക്ക് മകളുണ്ടായതിനു ശേഷം അമാലിനോട് എപ്പോഴും ഞാന്‍ പറയാറുണ്ട്, നീ ജോലിയ്ക്ക് പോയ്‌ക്കോ, ഞാന്‍ ഇവിടെയിരുന്ന് കുഞ്ഞിനെ നോക്കിക്കോളാമെന്ന്. മാത്രമല്ല, കുഞ്ഞിന്റെ കൂടെ കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നത് അമാലിനായതു കൊണ്ട് എനിക്ക് എപ്പോഴും അവളോട് അസൂയ തോന്നാറുമുണ്ട്.
വര്‍ക്കില്ലാത്ത സമയങ്ങളില്‍ ഞാന്‍ മടിപിടിച്ചിരിക്കും. ടി വി കണ്ടിരിക്കലാണ് എപ്പോഴും. വേറൊന്നും ചെയ്യാറില്ല. കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് എനിക്കിഷ്ടം. ആ സമയങ്ങളില്‍ ആരെങ്കിലും വേറെ പ്ലാനിട്ടാല്‍ എനിക്ക് ഭയങ്കരമായി അസ്വസ്ഥതയുണ്ടാക്കും. എന്നെ വിളിക്കണ്ട, ഞാന്‍ വരില്ലെന്നാണ് പറയാറുള്ളത്. അമാല്‍ എന്നോട് ആ സമയങ്ങളില്‍ പോയി മുടി വെട്ടാനൊക്ക പറയാറുണ്ട്. പക്ഷേ ഞാന്‍ ഒന്നും ചെയ്യാറില്ല. അങ്ങനെ തന്നെയിരിക്കും. ആ സമയം അമാല്‍ എന്നോട് ചോദിക്കാറുണ്ട് നിങ്ങളെ കണ്ടിട്ടാണോ പെണ്‍കുട്ടികള്‍ക്ക് ക്രഷ് തോന്നുന്നതെന്ന്.
Post Your Comments