2017ല്‍ പുറത്തിറങ്ങിയ കടംകഥ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച താരമാണ് വീണ നന്ദകുമാര്‍. തുടർന്ന് 2019ല്‍ പുറത്തിറങ്ങിയ കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലെ റിന്‍സി എന്ന കഥാപാത്രമായി പ്രേക്ഷക ഹൃദയങ്ങളിൽ ഇടംപിടിച്ചു. ഭീഷ്മ പര്‍വ്വം, മരക്കാര്‍ എന്നിവയാണ് വീണയുടേതായി അവസാനമിറങ്ങിയ ചിത്രങ്ങള്‍. തന്റെ പുതിയ സിനിമകളുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരമിപ്പോള്‍. ദി ക്യൂവിന് നല്കിയ അഭിമുഖത്തിൽ.
വീണയുടെ വാക്കുകൾ :
‘ഞാന്‍ സിനിമകളില്‍ അവസരം തിരക്കി നടന്നിരുന്ന കാലത്ത് ചെയ്ത കഥാപാത്രമാണ് മരക്കാറിലേത്. ആ സിനിമ ചെയ്തതില്‍ എനിക്ക് വിഷമം തോന്നിയിട്ടില്ല. പരിഹാസങ്ങള്‍ എന്നെയോ എന്റെ പിന്നീടുള്ള സിനിമാ ജീവിതത്തെയോ ബാധിച്ചിട്ടില്ല. മരക്കാര്‍ ചെയ്ത ശേഷമാണ് കെട്ട്യോളാണെന്റെ മാലാഖയും ഭീഷ്മ പര്‍വ്വവുമൊക്കെ എനിക്ക് ലഭിച്ചത്. എന്റെ കഥാപാത്രത്തെ എങ്ങനെ മനോഹരമാക്കാം എന്നാണ് ചിന്തിക്കാറുള്ളത്. സഹതാരങ്ങളോട് മത്സരിക്കാറില്ല. ഒരാളെ കാസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ ഇയാള്‍ ഇങ്ങനെയായിരിക്കും ഇതാണ് ക്യാരക്ടര്‍ അങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാവും അണയറപ്രവര്‍ത്തകര്‍ക്ക്.
കിട്ടുന്ന കഥാപാത്രം എങ്ങനെ വ്യത്യസ്തമായി ചെയ്യാം എന്നാണ് ചിന്തിക്കാറുള്ളത്. എനിക്ക് പേഴ്സണലി അത് കണക്റ്റ് ചെയ്യാന്‍ പറ്റുന്നുണ്ടോയെന്നാണ് നോക്കാറുള്ളത്. നായികാ റോള്‍ തന്നെയാണ് ഫോക്കസ് ചെയ്യുന്നത്. അല്ലാത്ത ക്യാരക്ടേഴ്സ് കിട്ടിയാലും ചെയ്യും. ഓരോന്നിലും ബെസ്റ്റ് കൊടുത്താല്‍ മാത്രമേ നമുക്ക് വളരാന്‍ പറ്റുകയുള്ളൂ.
Post Your Comments