GeneralLatest NewsMollywoodNEWS

നയൻ‌താര വിവാഹിതയായോ? നെറ്റിയിൽ സിന്ദൂരമണിഞ്ഞ് താരം, ചിത്രം വൈറൽ

നയന്‍താര കുര്യന്‍ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് താരങ്ങളുടെ വീഡിയോ പുറത്ത് വന്നിരിക്കുന്നത്

തെന്നിന്ത്യൻ പ്രിയതാരം നയന്‍താരയുടെ വിവാഹം കഴിഞ്ഞോ എന്ന സംശയത്തിലാണ് ആരാധകർ. നയന്‍താരയും സംവിധായകനും കാമുകനുമായ വിഘ്‌നേഷ് ശിവയും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധനേടാറുണ്ട്. എന്നാൽ, ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി വിഘ്‌നേഷിനോടൊപ്പം ക്ഷേത്ര ദര്‍ശനത്തിന് ശേഷം മടങ്ങി വരുന്ന നയൻതാരയുടേതാണ്. നയന്‍താര കുര്യന്‍ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് താരങ്ങളുടെ വീഡിയോ പുറത്ത് വന്നിരിക്കുന്നത്. ഇതാണ് താര വിവാഹം കഴിഞ്ഞോ എന്ന സംശയത്തിന് പിന്നിൽ.

read also: കുറേ കഴിഞ്ഞ് പേര് വിളിച്ചിട്ട് കാശ് തന്നു, അന്ന് ഒരുപാട് കരഞ്ഞു: ദുരനുഭവം പറഞ്ഞ് ഭാഗ്യലക്ഷ്മി

മകം തൊഴുവാന്‍ ചോറ്റാനിക്കര ദേവി ക്ഷേത്രത്തില്‍ നയന്‍താരയും വിഘ്‌നേഷും എത്തിയിരുന്നു. എന്നാല്‍ അന്ന് നെറ്റിയില്‍ സിന്ദൂരം ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ പുതിയ വീഡിയോ ചർച്ചയാകുകയാണ്.

shortlink

Related Articles

Post Your Comments


Back to top button