Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsNEWS

ആദ്യമായി ജോലി ചെയ്ത് നേടിയ നാനൂറ് രൂപ കൈയ്യിൽ കിട്ടിയപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു: ലക്ഷ്മി നക്ഷത്ര

ടമാർ പഠാറിലൂടെയും സ്റ്റാർ മാജിക്കിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക്കിൽ പങ്കെടുക്കുന്ന മറ്റ് സിനിമാ-സീരിയൽ സെലിബ്രിറ്റികളേക്കാൾ ആരാധകർ ലക്ഷ്മിക്കുണ്ട്. ചിന്നു എന്നാണ് ആരാധകരും പ്രേക്ഷകരും ലക്ഷ്മിയെ വിളിക്കുന്നത്. ലക്ഷ്മിയുടെ മുഖം നെ‍ഞ്ചിൽ പച്ച കുത്തിയ ആരാധകർ വരെയുണ്ട്. തന്നെ സ്നേഹിക്കുന്നവരെ ആരാധകരായല്ല തന്റെ കുടുംബാം​ഗങ്ങളായാണ് കാണുന്നത് എന്നാണ് ലക്ഷ്മി നക്ഷത്ര പറയാറുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ ലക്ഷ്മി നക്ഷത്ര പങ്കിടുന്ന വിശേഷങ്ങൾ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോൾ വൈറലായിരിക്കുന്നത് ആങ്കറിങിലേക്ക് എത്തിയതിനെ കുറിച്ചും ആദ്യത്തെ ശമ്പളത്തെ കുറിച്ചുമെല്ലാം ലക്ഷ്മി വെളിപ്പെടുത്തിയിട്ടുള്ള വീഡിയോ ആണ്.

ലക്ഷ്മിയുടെ വാക്കുകൾ :

കുട്ടിക്കാലം മുതൽ അമ്മയുടെ ഷോളും മറ്റുമൊക്കെ ചുറ്റി മ‍ഞ്ജു വാര്യർ പാട്ട് സീനിൽ‌ അഭിനയിക്കുംപോലെ ഒക്കെ അഭിനയിക്കാൻ ശ്രമിക്കുമായിരുന്നു. അവതാരികയാകണം എന്ന് തോന്നൽ വന്ന സമയത്താണ് വീടിനടുത്തുള്ള ലോക്കൽ ചാനലിൽ അവസരമുണ്ടെന്ന് പരസ്യം കണ്ട‌ത്. അങ്ങനെ അവിടെ പോയി സെലക്ഷൻ കിട്ടി. മാസം നാല് ഞായാറാഴ്ച പ്രോ​​ഗ്രാമുണ്ട്. ചോദ്യം ചോദിച്ച് ഉത്തരം പറയുന്നവർക്ക് പാട്ട് വെച്ചുകൊടുക്കുന്നതാണ് പരിപാടി. ആദ്യ മാസം നാല് ഞായറാഴ്ച പൂർത്തിയാക്കിയപ്പോൾ എനിക്ക് ശമ്പളമായി നാനൂറ് രൂപ കിട്ടി‌. ജോലി ചെയ്ത് നേടിയ നാനൂറ് രൂപ കൈയ്യിൽ കിട്ടിയപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു.

അവിടെ നിന്ന് ടിസിവി ചാനലിലേക്കും പിന്നീട് ജീവനിലേക്കും വീടിവിയിലേക്കും എനിക്ക് പരിപാടികൾ ചെയ്യാൻ പോകാൻ പറ്റി. ലോക്കൽ ചാനലിൽ പരിപാടി ചെയ്യുമ്പോൾ തന്നെ സാറ്റ്ലൈറ്റ് ചാനലിൽ പരിപാടി അവതരിപ്പിക്കാൻ അവസരം കിട്ടിയിരുന്നെങ്കിൽ എന്ന് ആ​ഗ്രഹിച്ചിരുന്നു. പിന്നീട് അതും നടന്നു. നമ്മൾ നന്നായി പ്രവർത്തിച്ചാൽ നമ്മുടെ ആ​ഗ്രഹങ്ങൾ, ലക്ഷ്യങ്ങൾ ഇവയെല്ലാം പൂർത്തീകരിക്കപ്പെടും എന്ന് എനിക്ക് എന്റെ ജീവിതത്തിൽ നിന്നും മനസിലായതാണ്.

shortlink

Post Your Comments


Back to top button