CinemaGeneralLatest NewsMollywoodNEWS

‘നിത്യ മേനോനോട് വിവാഹാഭ്യർത്ഥന നടത്തി, എന്നെ ഒരു സഹോദരനായി കാണാൻ പോലും തയ്യാറായില്ല’: ആറാട്ട് വർക്കി പറയുന്നു

കൊച്ചി: ആറാട്ട് സിനിമയുടെ റിവ്യൂ പറഞ്ഞ് വൈറലായ ആളാണ് സന്തോഷ് വർക്കി. മോഹൻലാലിന്റെ കട്ട ആരാധകനായ വർക്കിക്ക്, നിത്യ മേനോനെ വിവാഹം ചെയ്യാനാണ് താൽപ്പര്യം. മോഹന്‍ലാലിനെക്കാള്‍ കൂടുതല്‍ ആരാധിച്ചിരുന്നത് നടി നിത്യ മേനോനെയാണ് എന്നും അവരുടെ മറുപടിക്കായി കാത്തിരിക്കുമെന്നും വ്യക്തമാക്കിയ വർക്കി, നിത്യയുടെ കുടുംബം തന്നെ പോക്സോ കേസിൽ പെടുത്താൻ നോക്കിയെന്ന ആരോപണവും ഉന്നയിച്ചു.

ഇപ്പോഴിതാ, നിത്യാ മേനോനെ കാണാൻ ബംഗളൂരുവിലെ വീട്ടിൽ ചെന്നപ്പോഴുണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ് സന്തോഷ്. നിത്യാ മേനോനെ കാണാൻ ഒരുപാട് ശ്രമിച്ചുവെന്നും ഒരിക്കൽ ബംഗളൂരുവിലെ വീട്ടിലേക്ക് നേരിട്ട് ചെന്നെന്നും സന്തോഷ് പറയുന്നു. എന്നാൽ, നിത്യയുടെ വീട്ടുകാർ തന്നെ പോക്സോ കേസിൽ പെടുത്താൻ ശ്രമിച്ചെന്നും തനിക്കെതിരെ പോക്സോ ഫയൽ ചെയ്യാൻ ശ്രമിച്ചെന്നും ഇയാൾ പറയുന്നു. ഇവരുടെ പരാതിയെ തുടർന്ന്, ബംഗളൂരുവിലെ പോലീസ് കമ്മീഷണർ 24 മണിക്കൂറിനുള്ളിൽ സ്ഥലം വിടാൻ തന്നോട് ആവശ്യപ്പെട്ടെന്നും സന്തോഷ് പറയുന്നു.

Also Read:ഏറെ ആകാംക്ഷയും ജിജ്ഞാസയും ഉണ്ടാക്കുന്നതാണ് സിനിമയുടെ കഥ: നൈറ്റ് ഡ്രൈവിനെ കുറിച്ച് റോഷൻ മാത്യു

‘ഞാൻ നിത്യാ മേനോനെ കാമമില്ലാതെ സ്നേഹിച്ചു. ഞാൻ അവളെ കാണാൻ ഒരുപാട് ശ്രമിച്ചു. എന്റേത് ആത്മാർത്ഥമായ സ്നേഹം ആയിരുന്നു. എന്നെ ഒരു സുഹൃത്തോ സഹോദരനോ ആയി കണക്കാക്കാനോ ഫോൺ നമ്പർ തരാനോ അവർ തയ്യാറായില്ല. കോളാമ്പി ഫിലിം ലൊക്കേഷനിൽ വെച്ച് ഞാൻ നിത്യയെ പ്രണയാഭ്യർത്ഥന നടത്തി. അവരത് നിഷേധിച്ചു. അത് ഏറെ വേദനാജനകവും ഹൃദയഭേദകവുമായിരുന്നു. നിത്യ ബുദ്ധിമതിയും സർഗ്ഗാത്മകതയുള്ളവളും സ്ത്രീത്വമുള്ളവളും വ്യക്തിത്വമുള്ളവളുമാണ്. നല്ല ശബ്ദത്തിന് ഉടമയാണ് അവർ. നല്ല മനസ്സുള്ള ഒരു സ്ത്രീയാണ് അവർ’, സന്തോഷ് വർക്കി പല തവണയായി തന്റെ ഫേസ്‌ബുക്കിൽ എഴുതി. നിത്യാ മേനോനെ തനിക്ക് ഒരുപാട് ഇഷ്ടമായത് കൊണ്ടാണ് അവരെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചത് എന്നും സന്തോഷ് വർക്കി അഭിപ്രായപ്പെടുന്നു.

കല്യാണം കഴിക്കാന്‍ പറ്റില്ലെങ്കില്‍ ഒരു ഫ്രണ്ടായിട്ടോ ഫാനായിട്ടോ ഒരു ഫോണ്‍ കോണ്ടാക്ടായിട്ടോ കാണണമെന്ന് പോലും താന്‍ നേരിട്ട് പറഞ്ഞുവെന്നും ഇക്കാര്യം നിത്യയുടെ മാതാപിതാക്കളോട് സംസാരിച്ചിരുന്നുവെന്നും ഇയാൾ പറയുന്നു. അതൊന്നും പറ്റില്ലെന്നായിരുന്നു അവര്‍ നല്‍കിയ മറുപടി. നിത്യയോടും നേരിട്ട് സംസാരിച്ച് ഇക്കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. കോളാമ്പി എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് നിത്യയോട് ഇക്കാര്യമൊക്കെ പറഞ്ഞിരുന്നു എന്നും സന്തോഷ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button