മമ്മൂക്കയോട് വളരെ സൂക്ഷിച്ച് സംസാരിക്കണമെന്നും എന്ത് പറഞ്ഞാലും പുള്ളി കൗണ്ടര്‍ പറയുമെന്നും അനഘ മരുതോര. പറുദീസ എന്ന പാട്ടിലൂടെ, ഭീഷ്മയിലെ റേച്ചല്‍ എന്ന കഥാപാത്രമായി വന്ന നടിയാണ് അനഘ. ബിഹൈന്‍ഡ് വുഡ്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടിയോട് ആദ്യമായി സംസാരിച്ച് ‘പെട്ടുപോയ’ അനുഭവം അനഘ പറഞ്ഞത്.
അനഘയുടെ വാക്കുകൾ :
ആദ്യമായി കണ്ടപ്പോള്‍ പുള്ളീടെ അടുത്ത് എന്താ സംസാരിക്കേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ അങ്ങനെ ഒരു പൊട്ട ചോദ്യം ചോദിച്ചു. ഞാന്‍ പിറുപിറുക്കുന്ന പോലെയായിരുന്നു.’മമ്മൂക്കയുടെ സിനിമകളില്‍ ഏറ്റവും ഇഷ്ടമുള്ള സിനിമയേതാ” എന്ന് ഞാന്‍ പുള്ളിയോട് ചോദിച്ചു.
എന്തെങ്കിലുമൊക്കെ ചോദിക്കണമല്ലോ അതുകൊണ്ട് അനഘ ചോദിക്കാണല്ലേ’ എന്നാണ് പുള്ളി മറുപടി പറഞ്ഞത്. പിന്നെ ഞാന്‍ കൂടുതല്‍ ചോദ്യങ്ങളൊന്നും ചോദിക്കാന്‍ പോയില്ല,
Post Your Comments