InterviewsLatest NewsNEWS

മറ്റുള്ളവര്‍ എന്ത് പറയും എന്ന് ചിന്തിച്ചിരുന്നില്ല, എനിക്കേറ്റവും സന്തോഷമുള്ള കാര്യമാണ് മുടി വരിക എന്നത്: അസീസ്

ടെലിവിഷൻ കോമഡി ഷോകളിലൂടെ ശ്രദ്ധ നേടുകയും പിന്നീട് നിരവധി സിനിമകളിലൂടെ അഭിനേതാവായി മാറുകയുമൊക്കെ ചെയ്ത വ്യക്തിയാണ് അസീസ് നെടുമങ്ങാട്. ഇപ്പോൾ സിനിമകളിൽ അത്രകണ്ട് സജീവമല്ലെങ്കിലും ടെലിവിഷൻ രംഗത്ത് വളരെ സജീവമാണ്. അടുത്ത സമയത്തായിരുന്നു നടൻ അസീസ് ഹെയര്‍ ട്രാൻസ്പ്ലാൻറ്റേഷൻ ചെയ്തത്. തനിക്ക് കഷണ്ടി വന്നത് ഭയങ്കര വിഷമമായിരുന്നുവെന്നും അത് കൊണ്ട് തന്നെ ഹെയര്‍ ട്രാൻസ്പ്ലാൻറ്റേഷൻ ചെയ്‌തതിന്‌ മറ്റുള്ളവര്‍ എന്ത് പറയും എന്ന് താൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല എന്നാണ് താരം പറയുന്നത്.

അസീസിന്റെ വാക്കുകൾ :

എനിക്ക് ഭയങ്കര വിഷമമുള്ള കാര്യമായിരുന്നു ഈ കഷണ്ടി. എന്റെ വാപ്പായ്ക്ക് നല്ല മുടിയുണ്ട്. അപ്പോള്‍ ആള്‍ക്കാര്‍ ചോദിയ്ക്കും, വാപ്പായ്ക്ക് മുന്നേ മുടിയൊക്കെ പോയല്ലോ എന്ന്. ഇപ്പോള്‍ ഞാന്‍ എന്റെ വാപ്പായുടെ മുന്നിലൂടെ നല്ല അഭിമാനത്തോടെ നടക്കും. പണ്ട് മണിക്കൂറുകള്‍ എടുത്താണ് ഞാന്‍ എന്റെ ഇല്ലാത്ത മുടി ശരിയാക്കി കൊണ്ടിരുന്നത്. പിള്ളാരുടെ കണ്‍മഷി എടുത്ത് ഞാന്‍ തലയില്‍ തേക്കുന്നതിനെ ചൊല്ലി ഭാര്യയുമായി എന്നും വഴക്കായിരുന്നു. ഇപ്പോള്‍ എല്ലാം മാറി.

ടൊവിനോ ആണ് ഹെയര്‍ ട്രാൻസ്പ്ലാൻറ്റേഷനെ കുറിച്ച് ആദ്യം എന്നോട് പറഞ്ഞത്. അപ്പോഴാണ് ചെയ്ത് നോക്കാം എന്ന് ഞാനും തീരുമാനിച്ചത്. ഇന്ത്യയ്ക്ക് പുറത്ത് ഇതിന് വന്‍ ചെലവാണ്. വീട്ടിലെ ആധാരം വിറ്റ് കഴിഞ്ഞാലും മുടി വരില്ല. അതേ സമയം ഇന്ത്യയിലും പലയിടത്തും ഉണ്ട്. പക്ഷെ അവിടെയെല്ലാം ഹിന്ദിയും മറ്റ് ഭാഷയും സംസാരിക്കുന്നവരുമാണ് ഉള്ളത്. എനിക്ക് കമ്യൂണിക്കേഷന്‍ ചെയ്യാന്‍ പറ്റണം എന്നുള്ളത് കൊണ്ടാണ് ക്യൂട്ടീസില്‍ തന്നെ വന്നത്.

ബിജു കുട്ടനാണ് ക്യൂട്ടീസില്‍ ചെയ്യാം എന്ന് പറഞ്ഞത്. അദ്ദേഹവും ഇവിടെ നിന്ന് ചെയ്തതാണ്. പിന്നെ ഇടം വലം നോക്കിയില്ല. വന്നു ചെയ്തു. ഒന്‍പത് മണിക്കൂര്‍ നീണ്ട പ്രോസസ് ആയിരുന്നു. നാല് – അഞ്ച് മണിക്കൂര്‍ മാത്രമേ സത്യത്തില്‍ എടുക്കുകയുള്ളൂ. പക്ഷെ അതിനിടയില്‍ നമുക്ക് വിശ്രമത്തിനും ഭക്ഷണത്തിനും ഉള്ള സമയമെല്ലാം തരും. ഹെയര്‍ട്രാൻസ്പ്ലാൻറ്റേഷന് ശേഷം ഇതുവരെ എനിക്ക് യാതൊരു ബുദ്ധിമുട്ടും തോന്നയിട്ടിയില്ല. ഇത് ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ എന്ത് പറയും എന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല. എന്തെന്നാല്‍ എനിക്കേറ്റവും സന്തോഷമുള്ള കാര്യമാണ് മുടി വരിക എന്നത്.

 

shortlink

Related Articles

Post Your Comments


Back to top button