GeneralLatest NewsMollywoodNEWS

നിങ്ങള്‍ക്കു ചെയ്യാന്‍ പറ്റാത്തത് മറ്റുള്ളവര്‍ ചെയ്യുമ്പോഴുള്ള ചൊറിച്ചിലാണെന്നറിയാം: ജസ്ല മാടശ്ശേരി പറയുന്നു

ടാറ്റു ചെയ്യുന്ന സ്ത്രീകളൊക്കെ മോശക്കാരാണെന്ന പല്ലവി ഇന്നും ഇന്നലെയും തുടങ്ങിയതല്ല മലയാളിക്കിടയില്‍

ടാറ്റൂ ചെയ്യാന്‍ എത്തിയ യുവതികളെ പീഡിപ്പിച്ച ടാറ്റൂ പാര്‍ലര്‍ ഉടമ സുജീഷിനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിനു പിന്നാലെ ടാറ്റു ആര്‍ട്ടിസ്റ്റുകളെയും ടാറ്റു ചെയ്യുന്നവരെയും മോശമായി ചിത്രീകരിച്ച്‌ പലരും രംഗത്തെത്തിയിരുന്നു. ആക്ടിവിസ്റ്റും മുന്‍ ബിഗ്‌ബോസ് താരവുമായ ജസ്ല മാടശ്ശേരി ടാറ്റു ചെയ്യുന്നതിനെക്കുറിച്ചു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

‘നിങ്ങള്‍ക്കു ചെയ്യാന്‍ പറ്റാത്തത് മറ്റുള്ളവര്‍ ചെയ്യുമ്ബോഴുള്ള ചൊറിച്ചിലാണെന്നറിയാം. തുടര്‍ന്നോളൂ… എന്റെ ശരീരത്തിലെ ഓരോ tattoo വും എന്റെ ജീവിതത്തിന്റെ ഏടുകളാണ്… ഞാന്‍ കടന്നുപോയതും.. എത്തി നില്‍ക്കുന്നതും.. തകര്‍ത്തെറിഞ്ഞതുമായ കൂടാരങ്ങളാണ്… അത് മരിക്കുവോളം.. എന്റെ ശരീരത്തിനും മനസ്സിലുമുണ്ടാവും… അത് മനോഹരമായി വരച്ചു തന്ന കലാകാരന്‍ എനിക്കെന്നും പ്രിയപ്പെട്ടവര്‍ തന്നെയാണ്…’- ജസ്ല ഫേസ്ബുക്കില്‍ കുറിച്ചു.

read also: അനുകൂലമായി സംസാരിക്കുന്നവരെല്ലാം ദൈവം തമ്പുരാന്മാരാണെന്നാണ് ചാനൽ : വീണ്ടും വിമർശനവുമായി ബൈജു കൊട്ടാരക്കര

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

Tattoo ആര്‍ട്ടിസ്റ്റുകളെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തികൊണ്ടാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ച.. തെറ്റ് ചെയ്തവനെ നിങ്ങള്‍ പോയിന്റ് out ചെയ്‌തോളു… അവനെതിരെ ശക്തമായ നിയമനടപടിയും വേണം.. എന്നാല്‍ കേരളത്തിലെ എല്ലാ tattoo ആര്‍ട്ടിസ്റ്റുകളും മോശക്കാരാണെന്ന രീതിയിലുള്ള മുറുമുറുപ്പ് അത്ര നല്ലതല്ല… Tattoo ചെയ്യുന്ന സ്ത്രീകളൊക്കെ മോശക്കാരാണെന്ന പല്ലവി ഇന്നും ഇന്നലെയും തുടങ്ങിയതല്ല മലയാളിക്കിടയില്‍.

നിങ്ങള്‍ക്കു ചെയ്യാന്‍ പറ്റാത്തത് മറ്റുള്ളവര്‍ ചെയ്യുമ്പോഴുള്ള ചൊറിച്ചിലാണെന്നറിയാം. തുടര്‍ന്നോളൂ… എന്റെ ശരീരത്തിലെ ഓരോ tattoo വും എന്റെ ജീവിതത്തിന്റെ ഏടുകളാണ്… ഞാന്‍ കടന്നുപോയതും.. എത്തി നില്‍ക്കുന്നതും.. തകര്‍ത്തെറിഞ്ഞതുമായ കൂടാരങ്ങളാണ്… അത് മരിക്കുവോളം.. എന്റെ ശരീരത്തിനും മനസ്സിലുമുണ്ടാവും… അത് മനോഹരമായി വരച്ചു തന്ന കലാകാരന്‍ എനിക്കെന്നും പ്രിയപ്പെട്ടവര്‍ തന്നെയാണ്… ??

I can never forget my tattoo artist… Praveen… Im in love with my body… N my tatoos…

shortlink

Post Your Comments


Back to top button