മോഡലിംഗ് രംഗത്ത് നിന്നും മിനിസ്ക്രീൻ രംഗത്തേക്ക് എത്തിയ താരമാണ് രാഹുൽ. സീരിയലുകൾക്ക് പുറമെ അവതാരകനായും രാഹുൽ തിളങ്ങി. പൊന്നമ്പിളി എന്ന ജനപ്രിയ പരമ്പരയിലെ ഹരിപത്മനാഭൻ എന്ന രാഹുൽ രവിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ സിനിമാ-സീരിയൽ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരം ഇന്ത്യാഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ
രാഹുൽ രവിയുടെ വാക്കുകൾ :
‘അഭിനയം എന്നത് ചിന്തയിലുണ്ടായിരുന്നതല്ല. എഞ്ചിനീയറിങ് പഠിച്ചതാണ്. കുറച്ച് സപ്ലി ഉണ്ടായിരുന്നു. അന്ന് വേറൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അങ്ങനെ കൂട്ടുകാരും മറ്റുള്ളവരും പ്രോത്സാഹിപ്പിച്ചാണ് മോഡലിങിലേക്ക് ഇറങ്ങിയത്.’
സീരിയലിൽ അഭിനയിച്ചാൽ സിനിമ കിട്ടില്ലെന്ന് പറയുന്ന കേട്ടിട്ടുണ്ട്. എന്നാൽ എന്റെ ജീവിതത്തിൽ സംഭവിച്ചത് നേരെ തിരിച്ചായിരുന്നു. സീരിയലിൽ അഭിനയിച്ച ശേഷമാണ് ഡിഫോർ ഡാൻസിൽ അവതാരകനാകാൻ അവസരം ലഭിച്ചത്. പിന്നീട് സിനിമകളിലും അവസരം ലഭിച്ചു. അഭിനയം തുടങ്ങിയ ശേഷമാണ് സംതൃപ്തി ജീവിതത്തിൽ തോന്നി തുടങ്ങിയത്. എന്റെ തന്നെ കമ്പനി മാത്രമെ ഞാൻ ആഗ്രഹിക്കാറുള്ളൂ. അധികം ഒച്ചപ്പാടും ബഹളവും വേണമെന്ന് നിർബന്ധമില്ല. നമ്മളെ മറ്റുള്ളവർ തിരിച്ചറിയുന്നതും സെലിബ്രേറ്റ് ചെയ്യുന്നതും വലിയ താൽപര്യമില്ല. മാസ്ക് വന്നത് അനുഗ്രഹമായി തോന്നിയിട്ടുണ്ട്. ജാഡയായതുകൊണ്ട ആരോടും മിണ്ടാതിരിക്കുന്നതല്ല. എന്നിൽ തന്നെ ഒതുങ്ങി കൂടി ആ സമാധാനത്തിൽ ജീവിക്കാനാണ് ഇഷ്ടപ്പെടുന്നത്. കയ്പ്പക്ക എനിക്ക് ഏറെ പ്രതീക്ഷയുള്ള സിനിമയാണ്’.
Post Your Comments