അച്ഛനില്ലാത്ത 90 ദിവസങ്ങൾ ഏറെ കഠിനമായിരുന്നുവെന്നും, എന്നും തനിക്കൊപ്പം ഉണ്ടായിരുന്ന മാർഗ്ഗദീപം നഷ്ടപ്പെട്ടുവെന്നും നടിയും നർത്തകിയുമായ വിദ്യ ഉണ്ണി. സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് അകാലത്തിൽ വേർപിരിഞ്ഞ അച്ഛനെക്കുറിച്ചുള്ള ഓർമകൾ വിദ്യ ഉണ്ണി പങ്കുവച്ചത്. കഴിഞ്ഞ നവംബറിലായിരുന്നു ദിവ്യ ഉണ്ണിയുടെയും വിദ്യ ഉണ്ണിയുടെയും അച്ഛൻ പൊന്നേത്ത് മഠത്തിൽ ഉണ്ണികൃഷ്ണൻ അന്തരിച്ചത്.
വിദ്യ ഉണ്ണിയുടെ വാക്കുകൾ:
അച്ഛനില്ലാത്ത 90 ദിവസങ്ങൾ… ഏറെ കഠിനമായിരുന്നു. എന്നും എനിക്കൊപ്പം മാർഗദീപമായി അച്ഛനുണ്ടായിരുന്നു. ഇപ്പോൾ എനിക്കാ വെളിച്ചം നഷ്ടമായിരിക്കുന്നു. ഇനിയൊന്നും പഴയതു പോലെയാകില്ല. ഞാനും ഇനിയൊരിക്കലും ആ പഴയ ഞാനാവില്ല. എന്നിൽ വിശ്വാസമർപ്പിച്ചതിനും സ്വപ്നങ്ങളെ പിന്തുടരാൻ എന്നെ പരിശീലിപ്പിച്ചതിലും ഒരുപാടു നന്ദി.
അങ്ങയുടെ മകളായി ജനിക്കാൻ കഴിഞ്ഞതിലുള്ള സൗഭാഗ്യം വിവരിക്കാൻ വാക്കുകൾ മതിയാകില്ല. ഇനിയും അങ്ങയുടെ അഭിമാനമാകാൻ ഞാൻ ശ്രമിച്ചു കൊണ്ടേയിരിക്കും.
Post Your Comments