മുൻകൂർ പ്രതിഫലം വാങ്ങിയ പരിപാടിയില്‍ പങ്കെടുത്തില്ല എന്ന് ചൂണ്ടിക്കാട്ടി ബോളിവുഡ് നടി സോനാക്ഷി സിന്‍ഹയ്‌ക്കെതിരെ തട്ടിപ്പ് കേസ്. ഡല്‍ഹിയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാൻ സോനാക്ഷി 37 ലക്ഷം വാങ്ങി എന്നാണ് പരാതി.
പരിപാടിയുടെ നടത്തിപ്പുകാരന്‍ പ്രമോദ് ശര്‍മയാണ് നടിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ‘പണം മുന്‍കൂറായി നല്‍കിയാണ് സോനാക്ഷിയെ പരിപാടിക്കായി ക്ഷണിച്ചത്. എന്നാല്‍, നടി പരിപാടിയില്‍ പങ്കെടുത്തില്ല. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നടിയുടെ മാനേജര്‍ അത് തിരികെ നല്‍കാന്‍ കൂട്ടാക്കിയില്ല. സോനാക്ഷിയുമായി ബന്ധപ്പെട്ടാന്‍ നിരവധി തവണ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല’- പ്രമോദ് ശര്‍മ പരാതിയില്‍ പറയുന്നു.
കേസുമായി ബന്ധപ്പെട്ട് മൊറാദാബാദിലെ പൊലീസ്റ്റ് സ്റ്റേഷനില്‍ ഹാജരാകാന്‍ സോനാക്ഷിയ്ക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, മൊഴി രേഖപ്പെടുത്താന്‍ നടി എത്തിയില്ല. പിന്നാലെയാണ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിപ്പിച്ചത്.
Post Your Comments