
കൊച്ചി: പതിറ്റാണ്ടുകളായി മലയാളസിനിമയുടെ നെടുംതൂണുകളായി നിൽക്കുന്ന സൂപ്പർ താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. മികച്ച അഭിനയ മുഹൂർത്തങ്ങൾ കൊണ്ടും, ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ കൊണ്ടും ആരാധകരെ വിസ്മയിപ്പിക്കുന്ന നിരവധി കഥാപാത്രങ്ങൾക്കാണ് ഇരുവരും വേഷമിട്ടിട്ടുള്ളത്.
മമ്മൂട്ടി, മോഹൻലാൽ എന്നിവരോളം പ്രേക്ഷക പ്രീതിയുള്ള നടൻമാർ നിലവിൽ മലയാള സിനിമയിൽ ഇല്ല എന്നതാണ് വാസ്തവം. എന്നാലിപ്പോൾ, ഇവർക്കെതിരായ പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.
ഭാവനയെ ഭീകരമായി കുറ്റപ്പെടുത്താന്‍ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരടങ്ങുന്ന സംഘം ശ്രമിച്ചു: ആഷിഖ് അബു
മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും അഭിനയം നിര്‍ത്തണമെന്നും അതിനുള്ള സമയം അതിക്രമിച്ചെന്നും ശാന്തിവിള ദിനേശ് പറയുന്നു. കിളവന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും സിനിമയില്‍ നിന്നും സ്വയം രാജിവെച്ച് പോകണമെന്ന് ശാന്തിവിള ദിനേശ് ഒരു ഓണ്‍ലൈന്‍ ന്യൂസ് ചാനലിന് നല്കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.
‘ഒന്നുകില്‍ ഇവര്‍ അഭിനയം നിര്‍ത്തണം, അല്ലെങ്കില്‍ ഹിന്ദിയില്‍ അമിതാഭ് ബച്ചന് ഒക്കെ ചെയ്യുന്നത് പോലെ അച്ഛന് വേഷങ്ങളും സ്വന്തം പ്രായത്തിനു അനുസരിച്ചുള്ള വേഷങ്ങളും ചെയ്യണം. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ കൂടെ ഉള്ള ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ് എന്നിവര്‍ അവരെ വിറ്റ് എടുക്കുകയാണ്. അവര്‍ക്ക് ഇനി ഒന്നും ചെയ്യാന്‍ പറ്റില്ല. അതുകൊണ്ട്, എല്ലാം തീരുന്നതിനു മുന്നേ അവരെ പരമാവധി വിറ്റ് കോടികള്‍ ഉണ്ടാക്കാന്‍ ആണ് പലരും നോക്കുന്നത്’, ശാന്തിവിള ദിനേശ് പറയുന്നു.
Post Your Comments