GeneralLatest NewsNEWS

ജനപ്രിയ സംവിധായകന്‍ പ്രിയദര്‍ശന് ഡോക്ടറേറ്റ്

ചെന്നൈ: കേരള ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സംവിധായകന്‍ പ്രിയദര്‍ശന് ഡോക്ടറേറ്റ് നല്‍കി. ചെന്നൈയിലെ ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയാണ് ഡോക്ടറേറ്റ് നല്‍കിയത്.

മലയാളത്തിലേയും, ഹിന്ദിയിലേയും തമിഴിലേയും ഒരു ജനപ്രിയ ചലച്ചിത്ര സംവിധായകനാണ് പ്രിയദര്‍ശന്‍. 1980 കളിലും 1990 കളിലും നിരവധി ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഇദ്ദേഹം മലയാളം കൂടാതെ ബോളിവുഡിലും, കോളിവുഡിലും ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഹാസ്യ സിനിമകളാണ് കൂടുതലും.

1995 ല്‍ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും 1996 ല്‍ കാലാപാനി എന്ന ചിത്രത്തിന് നാല് കേന്ദ്ര അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. 2007 ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം പ്രിയന്റെ ‘കാഞ്ചീവരം’ എന്ന തമിഴ് ചിത്രത്തിനായിരുന്നു.

ഉന്നത വിദ്യാഭ്യാസമായ പി എച് ഡി കരസ്ഥമാക്കിയ ആള്‍ക്ക് നല്‍കുന്ന ബഹുമതിയാണ് ഡോക്ടര്‍ എന്ന നാമം. ഡോക്ടര്‍ ഓഫ് ഫിലോസഫി എന്നതിന്റെ ചുരുക്കപേരാണ് പി എച് ഡി എന്നത്.

shortlink

Related Articles

Post Your Comments


Back to top button