ആദ്യ സിനിമയായ അനുരാഗ കരിക്കിന് വെള്ളം എന്ന ചിത്രത്തിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം വാങ്ങിച്ച ആളാണ് രജിഷ വിജയന്. പിന്നീടിങ്ങോട്ട് ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച താരം ഏറ്റവുമൊടുവില്‍ ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി ചിത്രത്തിലാണ് അഭിനയിച്ചത്. ഗീതു എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലെ പ്രണയകഥകളെ ആസ്പദമാക്കി ഒരുക്കിയ സിനിമയുടെ വിശേഷങ്ങളും ടോക്സിക് പ്രണയത്തെ കുറിച്ചുമൊക്കെ പറയുകയാണ് വനിതയ്ക്ക് നല്കിയ അഭിമുഖത്തിൽ.
രജിഷയുടെ വാക്കുകൾ :
‘ഫ്രീഡം ഫൈറ്റ് എന്ന ചിത്രത്തില്‍ സൗഹൃദത്തെയും പ്രണയത്തെയും ടോക്സിക് റിലേഷനെയും കുറിച്ച് വളരെ ഫണ്ണി ആയിട്ടാണ് പറയുന്നത്. എങ്കിലും അത് തള്ളിക്കളയാവുന്ന കാര്യമല്ലെന്നാണ് രജിഷ പറയുന്നത്. സ്ത്രീകളെ പൊതുസ്ഥലത്ത് നിന്നും സോഷ്യല്‍ മീഡിയയിലൂടെയും അപമാനിക്കുക, ആസിഡ് ഒഴിക്കുക, കൊല്ലുക നമ്മുടെ നാട്ടില്‍ തന്നെ എത്ര സംഭവങ്ങളാണ് അങ്ങനെ നടക്കുന്നത്.
ഒരാളെ അകമഴിഞ്ഞ് സ്നേഹിക്കുമ്പോള്‍ അവര്‍ നമ്മുടെ സ്വാതന്ത്ര്യത്തെ തടഞ്ഞാലും ആദ്യമൊക്കെ കണ്ടില്ലെന്ന് നടിക്കും. അതിന്റെ കാഠിന്യം കൂടിക്കൂടി പൊട്ടിത്തെറിക്കും മുന്‍പ് രക്ഷപ്പെട്ടില്ലെങ്കില്‍ ആണ് പ്രശ്നം. ബ്രേക്ക് അപ്പ് ആകുന്നതും ഡിവോഴ്സ് വാങ്ങുന്നതും ഒക്കെ മോശമാണെന്നാണ് ഇപ്പോഴും നമ്മുടെ ധാരണ. ബന്ധം വേണ്ട എന്ന് ഒരാള്‍ പറയുമ്പോള്‍ എതിര്‍വശത്ത് നില്ക്കുന്ന ആള്‍ക്ക് പോലും അതിന്റെ കാരണവും അര്‍ത്ഥവും പൂര്‍ണമായി മനസ്സിലാകണമെന്നില്ല. പ്രണയത്തിലും സൗഹൃദത്തിലും ജോലിയിലും ഒക്കെ സ്വാതന്ത്ര്യം ഹനിക്കുന്ന കാര്യങ്ങളൊക്കെ സമ്മതിച്ചു കൊടുക്കരുത്.’
Post Your Comments