മമ്മൂട്ടിയുടെ മികച്ച ആക്ഷന്‍ ചിത്രം കാണാന്‍ സാധിച്ചതില്‍ സന്തോഷം ഉണ്ടെന്നും, ഭീഷ്മപര്‍വ്വം പോലൊരു സിനിമ ഒരുക്കിയതിന് അമല്‍ നീരദിന് നന്ദി പറയുന്നുവെന്നും ബേസില്‍ ജോസഫ്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്ന സിനിമയെ പ്രകീര്‍ത്തിച്ച് ബേസില്‍ ജോസഫ് എത്തിയിരിക്കുന്നത്. സിനിമയുടെ മറ്റ് അണിയറപ്രവര്‍ത്തകരെയും അദ്ദേഹം അഭിനന്ദിച്ചു.
മാര്‍ച്ച് മൂന്നിന് ഭീഷ്മപര്‍വ്വം റിലീസ് ചെയ്ത ശേഷം 3.676 കോടി രൂപയാണ് ആദ്യ ദിവസം കേരളത്തില്‍ നിന്നും നേടിയത് എന്നാണ് ട്വിറ്ററില്‍ പങ്കുവച്ച ‘ഫ്രൈ ഡേ മാറ്റിനി’യുടെ റിപ്പോർട്ട്. 1,179 ഷോകള്‍ ട്രാക്ക് ചെയ്തതില്‍ നിന്നാണ് ഈ കണക്ക്. 2,57,332 പേര് ഭീഷ്മപര്‍വ്വം കണ്ടതായും റിപ്പോര്‍ട്ടുണ്ട്.
1980കളിലെ കൊച്ചിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ അമല്‍ നീരദിന്റെ സംവിധാന മികവ് തന്നെയാണ് പ്രധാന ഹൈലൈറ്റ്. മൈക്കിള്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന ഡ്രാമ വിഭാഗത്തിലുള്ള ചിത്രമാണ് ഭീഷ്മപര്‍വ്വം.
Post Your Comments