അർജുൻ അശോകൻ നായകനായ ‘മെമ്പർ രമേശൻ’ എന്ന ചിത്രത്തിൽ നായികയായതോടെയാണ്, ഗായത്രി അശോക് എന്ന നടിയെ ഏവരും ശ്രദ്ധിച്ച് തുടങ്ങിയത്. സ്റ്റാര്‍ എന്ന ചിത്രത്തില്‍ ജോജു ജോര്‍ജിന്റെ മകളായി വേഷമിട്ടിട്ടുണ്ടെങ്കിലും, ഗായത്രിയെ പ്രശസ്തയാക്കിയത് മെമ്പർ രമേഷനിലെ ‘അലരേ’ എന്ന് തുടങ്ങുന്ന ഗാനമാണ്. സിനിമയില്‍ എത്തിയതിന് ശേഷം ഒരു തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരമിപ്പോൾ. നടനായ ആനന്ദ് നാരായണന്റെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഗായത്രിയുടെ വെളിപ്പെടുത്തൽ.
Also Read:ഭീഷ്മപര്‍വ്വം കാണാന്‍ വന്നതാണ്, ടിക്കറ്റ് കിട്ടിയില്ല, നിരാശയുണ്ട്: വൈറല്‍ താരം സന്തോഷ് വർക്കി
‘അഭിനയം തുടങ്ങിയ ശേഷം തെലുങ്ക് സിനിമയില്‍ നിന്നും ഒരു ഓഫർ വന്നു. അന്ന് സ്റ്റാര്‍ സിനിമ റിലീസ് ചെയ്തിട്ടില്ല. ഞാനും അമ്മയും സിനിമാ മേഖലയിൽ പരിചയമുള്ളവർക്ക് ചിത്രങ്ങൾ അയച്ച് കൊടുക്കാറുണ്ടായിരുന്നു. അങ്ങനെ, എന്റെ വിവരങ്ങൾ ലഭിച്ചവരാണ് വിളിച്ചത്. തെലുങ്ക് സിനിമയില്‍ നിന്നും അവസരം ലഭിച്ചപ്പോൾ ഭയങ്കര സന്തോഷമായി. അങ്ങനെ അവര്‍ ടിക്കറ്റൊക്കെ അയച്ച് തന്നു. ഞങ്ങള്‍ ഷൂട്ടിങ് സ്ഥലത്തെത്തി. ഒരു ഓഡീഷനുണ്ടായിരുന്നു. അത് ചെയ്തു. ഇതിന് ശേഷം ഇനിയെന്താണെന്ന് സംവിധായകനോട് ചോദിച്ചപ്പോൾ ‘ഒരു ലിപ് ലോക്ക് സീനാ’ണെന്ന് പറഞ്ഞു.
അത്തരം സീൻ ചെയ്യുന്നതിൽ പ്രശ്നമുണ്ടോ എന്ന് അവർ ചോദിച്ചു. കഥ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ ചെയ്യാമെന്ന് ഞാൻ സമ്മതിച്ചു. ശേഷം ഒരു സാധാരണ സീന്‍ ചെയ്തു. അടുത്ത സീനും ലിപ് ലോക്ക് ആണെന്ന് അവർ പറഞ്ഞു. കേട്ടപ്പോള്‍ സുഖമില്ലായ്മ തോന്നി. അതോടെ, കാര്യങ്ങൾ വിശദമായി ചോദിച്ചു. അപ്പോഴാണ് അറിയുന്നത് ഞാൻ വരുന്ന സീനിലെല്ലാം ലിപ് ലോക്ക് ഉണ്ടെന്ന്. അതോടെ പേടിയായി. ഇത് എന്ത് തരം സിനിമയാണെന്ന് പോലും സംശയിച്ചു. അതോടെ ആ സിനിമ വേണ്ടെന്ന് വച്ച് ഞങ്ങൾ ഉടൻ തന്നെ തിരിച്ച് വണ്ടി കയറി. അതൊരു അനുഭവമായിരുന്നു’, ഗായത്രി പറയുന്നു.
Post Your Comments