GeneralLatest NewsNEWS

വിവാഹത്തിന് ശേഷമാണ് എന്റെ ഭാഗ്യം തെളിഞ്ഞത്: ഹരിശ്രീ അശോകന്‍

പ്രീതയെ പങ്കാളിയായി കിട്ടിയതാണ് തന്റെ ഭാഗ്യമെന്നും, വിവാഹത്തിന് ശേഷമാണ് തന്റെ ഭാഗ്യം തെളിഞ്ഞത് എന്നും നടൻ ഹരിശ്രീ അശോകന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോള്‍ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ പങ്കുവെച്ച്‌ രംഗത്തിയിരിക്കുകയാണ്.

ഹരിശ്രീ അശോകന്റെ വാക്കുകള്‍:

അച്ഛനൊന്ന് ചിരിച്ചാല്‍ എന്താണെന്ന് മകന്‍ അര്‍ജുന്‍ കൂടെ കൂടെ ചോദിക്കാറുണ്ട്. ചിരിക്കാന്‍ ഇത്ര പിശുക്ക് കാണിക്കണോ എന്നാണ് അവന്റെ ചോദ്യം. എന്നിട്ട് ഞങ്ങളുടെ വിവാഹ ഫോട്ടോ ചൂണ്ടി കാണിച്ച്‌ കൊണ്ട് അവന്‍ പറയും ആ കല്യാണ ഫോട്ടോയില്‍ അച്ഛന്‍ എത്ര സന്തോഷത്തോടെയാണ് ഇരിക്കുന്നതെന്നും അതുപോലെ ചിരിച്ചാല്‍ എന്താണെന്നും അതെന്റെ ഒടുക്കത്തെ ചിരിയായിരുന്നെടാ. അതോടെ ചിരി സോള്‍ഡ് ഔട്ടായി. പിന്നെ അതുപോലെ ചിരിച്ചിട്ടേയില്ല എന്ന് ഞാന്‍ മറുപടിയും പറയും. വെറുതെ തമാശ പറഞ്ഞതാണ് കേട്ടോ. പ്രീതയെ പങ്കാളിയായി കിട്ടിയതാണ് എന്റെ ഭാഗ്യം. വിവാഹത്തിന് ശേഷമാണ് എന്റെ ഭാഗ്യം തെളിഞ്ഞതാണ് വിശ്വസിക്കുന്നത്.

മുന്‍പത്തെ പോലെ കോമഡി കഥാപാത്രങ്ങള്‍ ഇപ്പോള്‍ വരുന്നില്ല എന്നതാണ് സത്യം പക്ഷേ ഹിറ്റായ പല കോമഡി കഥാപാത്രം ഉള്ളില്‍ നല്ല നൊമ്പരം ഉണ്ടായിരുന്നു. ഇപ്പോള്‍ വരുന്ന വിശേഷങ്ങളൊക്കെ കുറിച്ച്‌ ഗൗരവമുള്ളതാണ്. ഞാന്‍ പുതിയതായി അഭിനയിക്കുന്ന അന്ത്രുമാന്‍ എന്ന സിനിമയിലെ കഥാപാത്രം ഏകദേശം അതുപോലെ ഒന്നാണ്. പിന്നെ ഒരു തെയ്യം കലാകാരന്റെ ജീവിതത്തെ ആസ്പദമാക്കി മറ്റൊരു സിനിമ കൂടി വരുന്നുണ്ട് ആ കഥാപാത്രത്തിന് വേണ്ടി ഉള്ള പ്രാഥമിക തയ്യാറെടുപ്പിലാണ് ഞാന്‍’.

shortlink

Related Articles

Post Your Comments


Back to top button