പൃഥ്വിരാജിനെ നായകനാക്കി ഒരുക്കാനിരുന്ന ‘അത് മന്ദാര പൂവല്ല’ എന്ന സിനിമ നടക്കാതെ പോയത് ‘അമ്മ’ എന്ന സംഘടന കാരണമാണെന്ന് സംവിധായകന് പ്രിയനന്ദനൻ. നാടക രംഗത്ത് നിന്നും സിനിമ സംവിധായക രംഗത്തേക്ക് എത്തിയ പ്രതിഭയാണ് പ്രിയനന്ദനൻ. നാടകമേഖലയിൽ പ്രിയന് വല്ലച്ചിറ എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.
പൃഥ്വിരാജിനെയും കാവ്യാ മാധവനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയനന്ദനന് സംവിധാനം ചെയ്യാനിരുന്ന സിനിമയായിരുന്നു അത് മന്ദാരപ്പൂവല്ല. എന്നാല്‍, ചിത്രീകരണം തുടങ്ങി അഞ്ചാം ദിവസം സിനിമ മുടങ്ങി. അമ്മ പൃഥ്വിരാജിന് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് സിനിമ മുടങ്ങിയത് എന്നാണ് മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംവിധായകൻ പറയുന്നത്.
സംവിധായകന്റെ വാക്കുകൾ:
‘അത് മന്ദാര പൂവല്ല’ എന്ന സിനിമ നടക്കാതെ പോയത് അമ്മ എന്ന സംഘടന കാരണം ആണ്. അന്ന് സംഘടന പൃഥ്വിരാജിന് എതിരായിരുന്നു. പക്ഷേ അതില്‍ ബലിയാടായതു ഞാനാണ് സത്യത്തില്‍. തന്റെ രണ്ടാമത്തെ സിനിമ ആയിരുന്നു അന്ന് അത്.
ആരില്ലെങ്കിലും രാജു മാത്രം മതി ആ സിനിമ ചെയ്യാം എന്ന് എനിക്കുണ്ടായിരുന്നു. അന്ന് പക്ഷേ സാമ്പത്തികമായി നിസഹായനായി പോയത് കൊണ്ടാണ് ആ സിനിമ നടക്കാതെ പോയത്. പക്ഷേ കാലം പലതും തെളിയിച്ചില്ലേ. അന്ന് പൃഥ്വിരാജിനെ തള്ളിപ്പറഞ്ഞവര്‍ തന്നെയല്ലേ ഇന്ന് അദ്ദേഹത്തിന്റെ ഒപ്പം ഉള്ളത്. ഒരു സ്ത്രീയുടെ ഗംഭീര പ്രണയകഥ ആയിരുന്നു അത്. ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരാളുടേത്. നടന്നിരുന്നെങ്കില്‍ വളരെ വ്യത്യസ്തമായ ഒരു സിനിമ ആകുമായിരുന്നു.’
Post Your Comments