GeneralLatest NewsNEWS

നിക്ക് ജോനാസിനൊപ്പം ശിവരാത്രി പൂജ നടത്തി പ്രിയങ്ക ചോപ്ര

മഹാ ശിവരാത്രി ദിനത്തിൽ, ഭർത്താവ് നിക്ക് ജോനാസിനൊപ്പം ശിവനെ ആരാധിച്ച് ബോളിവുഡ്‌ താരം പ്രിയങ്ക ചോപ്ര. മാതാപിതാക്കളായ ശേഷമുള്ള ആദ്യ മഹാ ശിവരാത്രി ദിനത്തിൽ ലോസ് ഏഞ്ചൽസിലെ പുതിയ വീട്ടിലാണ് പ്രിയങ്ക പൂജ നടത്തിയത്‌. എല്ലാ ഉത്സവങ്ങളും ആഘോഷിക്കാറുള്ള താര ദമ്പതികള്‍ ശിവരാത്രി പൂജ നടത്താനും മറന്നില്ല.

‘ഹര ഹര മഹാദേവ! ആഘോഷിക്കുന്ന എല്ലാവര്‍ക്കും മഹാശിവരാത്രി ആശംസകള്‍!’ എന്ന കുറിപ്പോടെയാണ് ലോസ്‌ ഏഞ്ചലേസിലെ തങ്ങളുടെ ആഘോഷ ചിത്രങ്ങള്‍ താരം തന്‍റെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിൽ പങ്കുവച്ചിട്ടുള്ളത്. അതേസമയം, താരം പങ്കുവച്ച ചിത്രങ്ങളിലൊന്നും തങ്ങളുടെ കുഞ്ഞിനെ ഉള്‍പ്പെടുത്തിയിട്ടില്ല.

ശിവന്‍റെ വിഗ്രഹത്തിന് മുന്നിലിരുന്ന്‌ പൂജയില്‍ പങ്കെടുക്കുന്ന താരദമ്പതികളെയാണ് ചിത്രങ്ങളില്‍ കാണാനാവുക. പിങ്ക്‌ നിറമുള്ള വേഷമാണ് പൂജയ്‌ക്ക്‌ പ്രിയങ്ക തെരഞ്ഞെടുത്തത്‌. പൂജയില്‍ പങ്കെടുക്കുമ്പോള്‍ വെള്ള കുര്‍ത്തയാണ് നിക്ക്‌ ധരിച്ചിരിക്കുന്നത്.

ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2018 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്‌. 39 വയസുള്ള പ്രിയങ്കയും 29 വയസുള്ള നിക്കും ജനുവരി 22നാണ് തങ്ങള്‍ വാടക ഗര്‍ഭത്തിലൂടെ കുഞ്ഞിനെ സ്വീകരിച്ച വിവരം ഇന്‍സ്‌റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്‌.

shortlink

Related Articles

Post Your Comments


Back to top button