InterviewsLatest NewsNEWS

യഥാര്‍ത്ഥത്തില്‍ അത്യാഗ്രഹമുള്ള ആളാണ് ഞാന്‍, സിനിമയോട് എനിക്ക് അത്രയ്ക്ക് ഭ്രമമാണ്: മമ്മൂട്ടി

സിനിമയോട് എനിക്ക് അത്രയ്ക്ക് ഭ്രമമാണെന്നും, അതുകൊണ്ടാണ് ചാന്‍സ് ചോദിച്ചു പോകുന്നതെന്നും മമ്മൂട്ടി. ഇത്രയും വലിയ നടനായിട്ടും എന്തുകൊണ്ട് ഇപ്പോഴും ചാന്‍സ് ചോദിക്കുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. മൂവീമാന് നല്‍കിയ അഭിമുഖത്തിലായിരുന്നു സിനിമയോടുള്ള തന്റെ അടങ്ങാത്ത അഭിനിവേശത്തെ കുറിച്ച് താരം മനസുതുറന്നത്.

എന്തുകൊണ്ടാണ് ഇപ്പോഴും ചാന്‍സ് ചോദിക്കുന്നത് എന്ന ചോദ്യത്തിന് ചാന്‍സ് ചോദിക്കാതെ ആരെങ്കിലും തരുമോ എന്നായിരുന്നു മമ്മൂക്കയുടെ മറുചോദ്യം. ഏതെങ്കിലും സംവിധായകരെ കാണുമ്പോള്‍ അല്ലെങ്കില്‍ എഴുത്തുകാരെ കാണുമ്പോള്‍ നമുക്ക് ഒരു സിനിമ ചെയ്യണ്ടേ എന്ന് താന്‍ ചോദിക്കാറുണ്ടെന്നും അത് ചാന്‍സ് ചോദിക്കല്‍ തന്നെയാണെന്നും താരം കൂട്ടിച്ചേർത്തു.

‘യഥാര്‍ത്ഥത്തില്‍ അത്ര അത്യാഗ്രഹം ഉള്ള ആളാണ് ഞാന്‍. സിനിമയോട് എനിക്ക് അത്രയ്ക്ക് ഭ്രമമാണ്. അതുകൊണ്ട് ചാന്‍സ് ചോദിച്ചുപോകുന്നതാണ്. അതൊരു കുറവായിട്ട് എനിക്ക് ഇപ്പോഴും തോന്നിയിട്ടില്ല. ചോദിക്കാതെ ഒന്നും കിട്ടില്ല’- മമ്മൂട്ടി പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button