പുതിയ മമ്മൂട്ടി ചിത്രം ‘ഭീഷ്മപർവ്വ’ത്തിൽ കാര്‍ത്ത്യായനിയമ്മ എന്ന കഥാപാത്രമായി കെപിഎസി ലളിതയും ഇരവിപ്പിള്ള എന്ന വേഷത്തില്‍ നെടുമുടി വേണുവും ചിത്രത്തില്‍ എത്തുന്നു. ഭീഷ്മപര്‍വ്വത്തിന്റെ ട്രെയ്ലറിന്റെ ഹൈലൈറ്റുകളില്‍ ഒന്നായിരുന്നു കെപിഎസി ലളിതയുടെയും നെടുമുടിവേണുവിന്റെ മുഖങ്ങള്‍.
ട്രെയ്ലറില് അവരെ കണ്ടപ്പോള്‍ പെട്ടെന്ന് ഇമോഷണലായി എന്നാണ് മമ്മൂട്ടി പറയുന്നത്. വരാനിരിക്കുന്ന സിനിമകളില്‍ ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടവരായിരുന്നു കെപിഎസി ലളിതയും നെടുമുടി വേണുവും എന്ന് സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കവെ താരം കൂട്ടിച്ചേർത്തു.
‘വളരെ അവിസ്മരണീയങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരാണ് അവര്‍ രണ്ടുപേരും. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ ഒരു സിനിമയിലെ അവര്‍ ഉള്ളൂ എന്ന സങ്കടമാണ്. ഒരുപാട് സിനിമകളില്‍ ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടവരായിരുന്നു. ട്രെയ്ലറില് പോലും അവരെ കണ്ടപ്പോള്‍ പെട്ടെന്ന് ഇമോഷണലായി പോയി’ മമ്മൂട്ടി പറഞ്ഞു.
Post Your Comments