മാറുന്ന കാലത്തിനനുസരിച്ച് ഏറ്റവും നന്നായി മാറാൻ കഴിയുന്ന താരമാണ് മമ്മൂട്ടി . ഒരേസമയം തന്നെ വ്യത്യസ്ത തരത്തിലുള്ള സിനിമകള്‍ അദ്ദേഹം ചെയ്യാറുണ്ട്. ഇപ്പോൾ സിനിമയില്‍ സ്ത്രീകള്‍ എത്ര നന്നായി സൗന്ദര്യം കാത്തുസൂക്ഷിച്ചാലും മമ്മൂട്ടിക്ക് ഒക്കെ ലഭിക്കുന്നത് പോലെയുള്ള കഥാപാത്രങ്ങള്‍ ലഭിക്കുന്നില്ലെന്ന് പറയുകയാണ് നടി നാദിയ മൊയ്തു കൊച്ചിയില്‍ ഭീഷ്മ പര്‍വത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ പ്രസ്സ് മീറ്റിൽ. മമ്മൂട്ടി ഉള്‍പ്പെടെയുള്ള ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും പ്രസ്സ് മീറ്റിലുണ്ടായിരുന്നു
നാദിയ മൊയ്തുവിനോട് മമ്മൂട്ടി ചെറുപ്പം കാത്ത് സൂക്ഷിക്കുന്നത് കണ്ട് അസൂയയുണ്ടോയെന്നൊരു മാധ്യമ പ്രവര്ത്തകന് ചോദിച്ചു. ‘അസൂയ എന്തിന്? സന്തോഷമാണ്. ഇത്രയും നാള് കഴിഞ്ഞാലും സൗന്ദര്യം കാത്ത് സൂക്ഷിക്കാന്‍ സാധിക്കുന്നത് സന്തോഷമാണ്. അതൊരു ഗിഫ്റ്റാണ്, അനുഗ്രഹമാണ്. കുശുമ്പ് എന്തിനാണ് എന്ന് ചോദിച്ചാല്‍ ഇപ്പോഴും അദ്ദേഹത്തിന് അതുപോലെയുള്ള കഥാപാത്രങ്ങള്‍ ലഭിക്കുന്നുണ്ട്. നമ്മള് പെണ്ണുങ്ങള് എത്ര സൗന്ദര്യം കാത്തുസൂക്ഷിച്ചാലും അതുപോലെയുള്ള റോളുകള്‍ കിട്ടുന്നില്ല. അതില്‍ കുശുമ്പുണ്ട്,’ എന്നാണ് നാദിയ മറുപടി പറഞ്ഞത്.
Post Your Comments