2001ല്‍ തീര്‍ഥാടനം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് രചന നാരായണന്‍കുട്ടി. കാന്താരി, തിലോത്തമ, ലക്കി സ്റ്റാര്‍ എന്നീ ചിത്രങ്ങളില്‍ നായികയായും രചന അഭിനയിച്ചിരുന്നു. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തിരുന്ന ‘മറിമായം’ എന്ന ഹാസ്യ പരിപാടിയിലൂടെ ഇവര്‍ പ്രേക്ഷകരുടെ മനസില്‍ ഇടം നേടുകയായിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍, ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വിഷമിച്ച സാഹചര്യത്തെക്കുറിച്ച് വ്യക്തമാക്കുകയാണ് നടി.
രചനയുടെ വാക്കുകൾ :
‘കുറച്ച് കാലം മുന്‍പ് വിഷാദത്തിലൂടെ കടന്ന് പോവേണ്ടി വന്നിട്ടുണ്ട്. തീര്‍ച്ചയായും അങ്ങനെ ഉണ്ടായിരുന്നു. സാധാരണ എല്ലാവരും അങ്ങനെയാണ്. ജീവിതത്തില്‍ എത്രയധികം മുന്നോട്ട് വന്നാലും അങ്ങനെയുണ്ടാവും. ഞാനിപ്പോള്‍ വിവാഹമോചിത ആയിട്ടുള്ള വ്യക്തിയാണ്. അത് കഴിഞ്ഞിട്ട് ഏകദേശം പത്ത് വര്‍ഷത്തോളമായി. അതിന് ശേഷമാണ് ഞാന്‍ അഭിനയിക്കാന്‍ വന്നത് പോലും. ഇപ്പോഴും, വെറും പത്തൊന്‍പത് ദിവസത്തിനുള്ളില്‍ രചനയുടെ വിവാഹം മുടങ്ങി, പിരിഞ്ഞു എന്നിങ്ങനെ സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്ത വരും.
നമ്മള്‍ അതില്‍ നിന്നും ഒരുപാട് കടമ്പകള്‍ കടന്ന് മുന്നോട്ട് വന്നു. ജീവിതത്തിലെ പുതിയൊരു വഴിയിലേക്ക് എത്തി. എന്നാലും, ഏറ്റവും കൂടുതല്‍ വിഷമിച്ചിട്ടുള്ള സാഹചര്യം അതായിരുന്നു. അതൊക്കെ കഴിഞ്ഞു. ഒരു കുഴപ്പവുമില്ല. വിഷാദം എന്ന വാക്ക് പോലും ഞാനിപ്പോള്‍ മറന്നു’.
Post Your Comments