InterviewsLatest NewsNEWS

ദുല്‍ഖറിന്റെ അമ്മയായി അഭിനയിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി: അഞ്ജലി

കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖറിന്റെ അമ്മയായി അഭിനയിച്ച ശേഷം ആ റോള്‍ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയെന്ന് നടി അഞ്ജലി. ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. രാജീവ് രവിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് കമ്മട്ടിപ്പാടം. വിനായകന്‍, ഷോണ്‍ റോമി, മണികണ്ഠന്‍ ആചാരി, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായത്.

അഞ്ജലിയുടെ വാക്കുകൾ :

‘കമ്മട്ടിപ്പാടത്തിലെ അമ്മ റോള്‍ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയിരുന്നു. ദുല്‍ഖറിന്റേയും മുത്തുമണി ചേച്ചിയുടേയും അമ്മ വേഷമായിരുന്നു. ഞാൻ മേക്കപ്പ് ചെയ്ത് വന്നാലും മുത്തുമണി ചേച്ചിക്ക് എന്നെ കാണുമ്പോള്‍ അമ്മ എന്നുള്ള ഫീല്‍ ഉള്‍ക്കൊണ്ട് ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത് പോലെ തോന്നി.

പിന്നെ നമ്മള്‍ ഏത് കഥാപാത്രം ചെയ്യണമെന്നത് തീരുമാനിക്കുന്നത് സംവിധായകനും സിനിമയുടെ മറ്റ് പ്രവര്‍ത്തകരുമല്ലെ. അവര്‍ക്ക് ഞാൻ ചെയ്താല്‍ നന്നാകും എന്ന് തോന്നിക്കാണുമല്ലോ. പിന്നെ ബിജു മേനോനൊപ്പമൊക്കെ അഭിനയിക്കാന്‍ താല്‍പര്യമുള്ള വ്യക്തിയാണ് ഞാൻ’.

 

shortlink

Related Articles

Post Your Comments


Back to top button