GeneralLatest NewsNEWS

‘ഒരുപാട് സങ്കടം തോന്നിയ പോസ്റ്റ്’: കെപിഎസി ലളിതയുടെ അവസാനനാളുകളിലെ ചിത്രം സോഷ്യൽ മീഡിയയിൽ

ലളിത കൊച്ചിയിൽ മകന്റെ ഫ്‌ളാറ്റിൽ വച്ചാണ് മരണപ്പെടുന്നത്.

കൊച്ചി : മലയാളികളുടെ പ്രിയതാരമാണ് കെപിഎസി ലളിത. ദിവസങ്ങൾക്ക് മുൻപാണ് താരം നമ്മെ വിട്ടുപിരിഞ്ഞത്. ദീർഘനാളുകളായി ചികിത്സയിൽ കഴിയുകയായിരുന്ന ലളിത, കൊച്ചിയിൽ മകന്റെ ഫ്‌ളാറ്റിൽ വച്ചാണ് മരണപ്പെടുന്നത്. താരത്തിന്റെ വിയോഗവേദനയിൽ നിന്നും സിനിമാ ലോകവും ആരാധകരും മുക്തരാകുന്നതേയുള്ളു. എന്നാൽ, ഇപ്പോൾ കെപിഎസി ലളിതയുടെ അവസാനനാളുകളിലെ ചിത്രം എന്ന് പറഞ്ഞുകൊണ്ട് ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്‌.

read also: കണ്ണീരോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആ നിയമങ്ങള്‍ പിന്‍വലിച്ചത്: സുരേഷ് ഗോപി

ഓർമ്മകളിലൂടെ… എന്ന സമൂഹമാധ്യമ അക്കൗണ്ടിലാണ് കെപിഎസി ലളിതയെക്കുറിച്ചു സങ്കടം തോന്നുന്ന ഒരു പോസ്റ്റ് പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്. ‘ഒരുപാട് സങ്കടം തോന്നിയ പോസ്റ്റ് .അവസാന നാളുകളിലെ കെപിഎസി ലളിതയുടെ സങ്കടം തോന്നുന്ന ചിത്രം. എത്ര സൗന്ദര്യവതി ആയിരുന്നു എത്ര പണക്കാരി ആയിരുന്നു. ലോകത്ത് എന്തും നേടാനുള്ള ശേഷിയും ഉണ്ടായിരുനു .but മരണത്തിന് മുമ്പിൽ എല്ലാരും സമൻമാരാണ്. ഇതെല്ലാം നമുക്ക് ഒരു ഓർമ്മ പ്പെടുത്തലാണ്. നമ്മൾ ജീവിതത്തിലേക്ക് വന്നപ്പോൾ മുതലേ നമ്മുടെ മരണത്തിലേക്കുള്ള യാത്രയുടെ തുടക്കം കുറിച്ചിരുന്നു .മനുഷ്യ ഭയഭക്തി ബഹുമാനത്തോടെ ജീവിക്കുക ഈ ഭൂമിയിൽ നീ ആരുമല്ല നീ എത്ര അഹങ്കരിച്ചാലും പടച്ച തമ്പുരാൻ നിൻ്റെ ശ്വാസം എടുക്കുന്ന ഒരു ദിവസം ഉണ്ടെന്ന തിരിച്ചറിവോടെ ജീവിക്കുക ‘-എന്ന കുറിപ്പോടെയാണ് താരത്തിന്റെ ചിത്രം പ്രചരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button